മുണ്ടൂർ മേഖല വ്യാപാരി വ്യവസായി സഹകരണ സംഘത്തിൽ വായ്പ തട്ടിപ്പ് കേസിലെ പ്രതി പൊലീസ് പിടിയിൽ. കോൺഗ്രസ് നേതാവ് വിപിൻ വടേരിയാട്ടിൽ ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ ആയത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. Also read: യുഡിഎഫ് ഭരിക്കുന്ന മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലെ തട്ടിപ്പിനെത്തുടർന്ന് നഷ്ടമായ തുക ഉത്തരവാദികളിൽ നിന്ന് ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് 3.53 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം ആരംഭിച്ചതും. തട്ടിപ്പിന് കൂട്ട് നിന്ന ഭരണസമിതി അംഗങ്ങൾ ഉൾപ്പടെ പന്ത്രണ്ട് പേർക്കെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തിരുന്നത്.UPDATING…The post വ്യാപാരി വ്യവസായി സഹകരണ സംഘത്തിൽ വായ്പാ തട്ടിപ്പ്; കോൺഗ്രസ് നേതാവ് പിടിയിൽ appeared first on Kairali News | Kairali News Live.