ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ് തകർച്ച. 217 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാൻ മൂന്ന് ഓവറുകളിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ്. യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെൽ, ലുഹാൻ-ഡ്രെ പ്രിറ്റോറിയസ് നായകൻ റിയാൻ പരാഗ് എന്നിവരാണ് വേഗത്തിൽ മടങ്ങിയത്. രണ്ട് ഓവറിൽനാല് വിക്കറ്റു വീഴ്ത്തിയ പേസർ പ്രഫുൽ ഹിംഗെയാണ് രാജസ്ഥാനെ തകർത്തത്.Also Read: സുസ്ഥിരതയിൽ മുന്നിൽ!ഏറ്റവും ഉയർന്ന ഇഎസ്ജി റേറ്റിംഗ് സ്വന്തമാക്കി അദാനി ഗ്രീൻ എനർജിനേരത്തെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് എന്ന വലിയ സ്കോർ ഉയർത്തി. മത്സരത്തിൽ തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മ ഡക്ക് ആയി പുറത്തായെങ്കിലും, നായകൻ ഇഷാൻ കിഷൻ 91 റൺസു നേടി ടീമിനെ ശക്തമായ നിലയിലേക്ക് നയിച്ചു. ഹെൻറിക് ക്ലാസൻ 40 റൺസും, നിതീഷ് കുമാർ റെഡ്ഡി 28 റൺസും നേടി മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ സലിൽ അറോറ സ്കോർ 216-ൽ എത്തിച്ചു. രാജസ്ഥാൻ ബൗളിംഗിൽ ജൊഫ്ര ആർച്ചർ 2 വിക്കറ്റ് നേടിയെങ്കിലും മറ്റു ബൗളർമാർക്ക് തിളങ്ങാനായില്ല.The post ഹൈദരാബാദിൽ തകർന്നിടിഞ്ഞു രാജസ്ഥാൻ! ഹൈദരാബാദിനെ തോൽപ്പിക്കാൻ വേണ്ടത് 217 റൺസ് appeared first on Kairali News | Kairali News Live.