ക്ലാസിൽ ബോഡി ഷെയിമിംഗ് നടത്താറുണ്ട് ; വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

Wait 5 sec.

കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി നിതിന്റെ സഹപാഠി ആർച്ച. ക്ലാസ്സിൽ നേരെ പഠിപ്പിക്കാറ് പോലുമില്ല. നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു. പേടിച്ചിട്ടാണ് പലരും പരാതി നൽകാത്തത്.വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും ക്ലാസിൽ ബോഡി ഷെയിമിംഗ് നടത്താറുണ്ടെന്നും ആർച്ച പറഞ്ഞു.താൻ ഇതെല്ലാം പറഞ്ഞാൽ തന്റെ ജീവിതം എന്താകുമെന്ന് അറിയില്ലെന്നും ആർച്ച പറഞ്ഞു. പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്ന രീതിയിലാണ് എച്ച് ഒ ഡി പെരുമാറുന്നത്. സർ അല്ല അയാൾ ഒരു മൃഗമാണ്.എച്ച് ഒ ഡിയെ പേടിച്ചാ പലരും ഒന്നും പറയാത്തത്. അയാൾ പഠിപ്പിക്കാൻ യോഗ്യനല്ല. ലത ടീച്ചർ കുട്ടികൾ നന്നായി പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. ടീച്ചർ ഇത്തരത്തിൽ പെരുമാറില്ലെന്നും നിതിന്റെ സഹപാഠി ആർച്ച പറഞ്ഞു.The post ക്ലാസിൽ ബോഡി ഷെയിമിംഗ് നടത്താറുണ്ട് ; വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി appeared first on ഇവാർത്ത | Evartha.