2018 ലെ പ്രളയം മനുഷ്യനിർമിതം; രാജി ആവശ്യവുമായി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്

Wait 5 sec.

2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കി യു ഡി എഫ്.കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് മാത്യു കുഴൽനാടൻ എം എൽ എയുടെ നേതൃത്വത്തിൽ യു ഡി എഫ് നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷമുണ്ടായി.പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.കരാർ കമ്പനിക്ക് ലാഭമുണ്ടാക്കാനായി തോട്ടപ്പള്ളി സ്പിൽവെ തുറക്കാൻ വൈകിയതോടെയാണ് പ്രളയം ഉണ്ടായതെന്നും ഇതിന് മന്ത്രിയുടെ ഓഡിയോ തെളിവാണെന്നുമാണ് യു ഡി എഫ് ആരോപണം.തന്റെ ശബ്ദം എ ഐ വച്ച് ഉണ്ടാക്കിയതാണ് എന്ന വാദം തെളിയിക്കാൻ മന്ത്രിയെ മാത്യു കുഴൽനാടൻ എം എൽ എ വെല്ലുവിളിച്ചു.അഴിമതിക്കായി നൂറുകണക്കിന് ആളുകളെ കൊലയ്ക്ക് കൊടുത്ത കൃഷ്ണൻകുട്ടി ഇനി ഒരു ദിവസം പോലും മന്ത്രികസേരയിൽ തുടരരുത് എന്നതാണ് യു ഡി എഫിന്റെ ആവശ്യം.The post 2018 ലെ പ്രളയം മനുഷ്യനിർമിതം; രാജി ആവശ്യവുമായി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് appeared first on ഇവാർത്ത | Evartha.