നിതിൻരാജിൻ്റെ മരണം: സംസ്ഥാന യുവജന കമ്മീഷൻ കോളേജിലെത്തി അധ്യാപകരുടേയും സഹപാഠികളുടേയും മൊഴിയെടുത്തു

Wait 5 sec.

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ കോളേജിലെത്തി അധ്യാപകരുടേയു സഹപാഠികളുടേയും മൊഴിയെടുത്തെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിവരം അറിയിച്ചത്. വിഷയത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മോധാവിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. യുവജന കമ്മീഷൻ അംഗം രൺദീപ് പി പി, സംസ്ഥാന കോഡിനേറ്റർ അഡ്വ രാഹുൽ രാജ്, ജില്ലാ കോഡിനേറ്റർ വൈഷ്ണവ് മഹേന്ദ്രൻ എന്നിവരും അധ്യക്ഷൻ എം ഷാജറും ചേർന്നാണ് വിദ്യാർഥികളുടേയും അധ്യാപകരുടേയും മൊഴിയെടുത്തത്. ജാതി അധിക്ഷേപത്തിലും മാനസീക പീഢനത്തിലും മനംനൊന്താണ് വിദ്യാർഥിയായ നിതിൻരാജ് ജീവനൊടുക്കിയത്. Also read: നിതിൻ രാജിൻ്റെ മരണം: പരാതികൾ മാനേജ്മെൻ്റ് പൂഴ്ത്തി, ഒത്തുതീർപ്പാക്കി; ഡോ റാമിനെതിരെ വിദ്യാർഥികൾ നൽകിയത് നിരവധി പരാതികൾഅധ്യാപകരിൽ നിന്നും സമാനമായ അനുഭവം മറ്റു കുട്ടികൾക്കുമുണ്ടായിട്ടുള്ളതായി നിരവധി പേർ വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ അധ്യാപകനെതിരെ മുന്നേ പരാതികൾ നൽകിയിരുന്നെങ്കിലും മാനേജ്മെൻ്റ് അത് പരി​ഗണിച്ചിരുന്നില്ലെന്നതാണ് വിദ്യാർഥികൾ പറയുന്നത്. സംഭവത്തിൽ വലിയ പ്രതഷേധമാണ് ഉയർന്ന് വരുന്നത്. വിദ്യാർഥി യുവജവ മഹിളാ സംഘടനകളുടേയും മറ്റ് സംഘടനകളുടേയും വലിയ പ്രതിഷേധമാണ് ഇന്ന് മെഡിക്കൽ കോളേജിൽ നടന്നത്.The post നിതിൻരാജിൻ്റെ മരണം: സംസ്ഥാന യുവജന കമ്മീഷൻ കോളേജിലെത്തി അധ്യാപകരുടേയും സഹപാഠികളുടേയും മൊഴിയെടുത്തു appeared first on Kairali News | Kairali News Live.