രാജ്യത്തെ പ്രമുഖ പുനരുപയോഗ ഊർജ കമ്പനിയായ (renewable energy company) അദാനി ഗ്രീൻ എനർജി ഏറ്റവും ഉയർന്ന ഇഎസ്ജി (എൻവിറോണ്മെന്റൽ, സോഷ്യൽ ആൻഡ് ഗവർണൻസ്) റേറ്റിംഗ് നേടി. കെയർ ഇ.എസ്.ജി റേറ്റിംഗ്സ് ലിമിറ്റഡ് നടത്തിയ വിലയിരുത്തലിൽ ആണ് കമ്പനിക്ക് ഇക്കാലത്തെയൂം ഉയർന്ന റേറ്റിംഗ് ആയ 87.3 എന്ന സ്കോർ ലഭിച്ചത്. ഇഎസ്ജി എന്നത് ഒരു കമ്പനിയുടെ പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്തം, ഭരണ കാര്യക്ഷമത എന്നിവ വിലയിരുത്തുന്ന മാനദണ്ഡമാണ്. 87.3 എന്ന സ്കോർ ലഭിച്ചതിലൂടെ ഈ മേഖലകളിൽ കമ്പനി ശക്തമായ പ്രകടനം കാഴ്ചവെച്ചുവെന്നാണ് വിലയിരുത്തൽ.Also Read: ഐപിഎൽ മത്സരത്തിനിടെ അമ്പയർക്ക് പന്ത് കൈമാറാൻ വിസമ്മതിച്ച ടിം ഡേവിഡിന് ശിക്ഷഇത്തരത്തിലുള്ള ഉയർന്ന ഇഎസ്ജി റേറ്റിംഗ് നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ച് ദീർഘകാല സുസ്ഥിരതയെ മുൻനിർത്തി നിക്ഷേപകർക്ക്. അദാനി ഗ്രീൻ എനർജി, സൗരോര്ജ്ജം, കാറ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രധാന ഗ്രീൻ എനർജി കമ്പനികളിലൊന്നാണ്. ഈ പുതിയ റേറ്റിംഗ് കമ്പനിയുടെ സുസ്ഥിര വളർച്ചയ്ക്കും വിപണിയിലെ വിശ്വാസ്യതയ്ക്കും സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.The post സുസ്ഥിരതയിൽ മുന്നിൽ!ഏറ്റവും ഉയർന്ന ഇഎസ്ജി റേറ്റിംഗ് സ്വന്തമാക്കി അദാനി ഗ്രീൻ എനർജി appeared first on Kairali News | Kairali News Live.