‘ടോളിവുഡിൽ തുടരാനുള്ള ഏക മാർഗം തെലുങ്ക് നായകനെ കല്യാണം ക‍ഴിക്കുക’; അല്ലു അരവിന്ദിൻ്റെ വാക്കുകള്‍ കേട്ട് ചിരിയടക്കാനാകാതെ നടി മൃണാള്‍ താക്കൂർ

Wait 5 sec.

ടോളിവുഡിൽ തുടരാനുള്ള ഏക മാർഗം തെലുങ്ക് നായകനെ കല്യാണം ക‍ഴിക്കുകയെന്നതാണെന്ന ഉപദേശം നടി മൃണാള്‍ താക്കൂറിന് നൽകി അല്ലു അർജുൻ്റെ പിതാവ് അല്ലു അരവിന്ദ്. അദിവി ശേഷ് നായകനായ തെലുങ്ക് ചിത്രം ‘ഡെക്കോയിറ്റി’ന്റെ സക്‌സസ് മീറ്റിലാണ് നായികയ്ക്ക് അല്ലു അരവിന്ദ് ഉപദേശം നൽകിയത്. പിന്നാലെ നടി പൊട്ടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാനാകുന്നതാണ്. ഈ പരാമർശം പെട്ടെന്നാണ് ഇൻ്റർനെറ്റുകള്‍ കീ‍ഴടക്കിയത്.നേരത്തെ ലാവണ്യ ത്രിപതിയെക്കുറിച്ചും സമാനമായ പരാമർശം അല്ലു അരവിന്ദ് നടത്തിയിരന്നു. പിന്നീട് അവർ തെലുങ്ക് നടനായ വരുണ്‍ തേജിനെ വിവാഹം ‍കഴിക്കുകയുണ്ടായി. ചരിത്രം വീണ്ടും ആവർത്തിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.ALSO READ: ജനനായകൻ്റെ വ്യാജപതിപ്പ് ടെലികാസ്റ്റ് ചെയ്തുവെന്ന് പരാതി; കേബിള്‍ ടിവി ഓപ്പറേറ്റർ അറസ്റ്റിൽവ‍ളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത നടിയാണ് മൃണാള്‍ താക്കൂർ. സീതാ രാമം, ഹായ് നാന, എന്നീ ചിത്രങ്ങളിലൂടെ നടിക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് വിജയ് ദേവരകൊണ്ടയുടെ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രം ബോക്സോഫസിൽ തകർന്നടിഞ്ഞെങ്കിലും പ്രേക്ഷകപ്രശംസ നേടിയിരുന്നു.The post ‘ടോളിവുഡിൽ തുടരാനുള്ള ഏക മാർഗം തെലുങ്ക് നായകനെ കല്യാണം ക‍ഴിക്കുക’; അല്ലു അരവിന്ദിൻ്റെ വാക്കുകള്‍ കേട്ട് ചിരിയടക്കാനാകാതെ നടി മൃണാള്‍ താക്കൂർ appeared first on Kairali News | Kairali News Live.