സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു

Wait 5 sec.

കേവലം വാ​​ഗ്ദാനങ്ങൾ മാത്രമല്ല അതെല്ലാം പാലിക്കുന്നതാണ് കഴിഞ്ഞ പത്ത് വർഷം ഭരിച്ച ഇടതു സർക്കാരെന്നത് ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണവും ഇ​പ്പോൾ ജനങ്ങൾ മനസിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് ഐ എ എസ് ചെയർമാനായ കമ്മീഷനിൽ ശോഭ വി ആർ ആണ് സെക്രട്ടറി.അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീമതി ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളാണ്. ധനകാര്യ വകുപ്പിൽ നിന്നുള്ള 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിട്ടുണ്ട്. Also read: ‘ദുരന്തബാധിതരുടെ അതിജീവനം ജീവാമൃതം പോലെ ഏറ്റെടുക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടു; അദ്ദേഹത്തിന്റെ ഇച്ചാശക്തി വയനാട് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്’; കെ റഫീഖ്ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള വിശദമായ പ്രൊഫോമ കമ്മിഷൻ തയ്യാറാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനാവശ്യമായ നടപടികളിലാണ് കമ്മീഷൻ.The post സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു appeared first on Kairali News | Kairali News Live.