പത്തനംതിട്ട|തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് അടൂരിലെ യുഡിഎ് സ്ഥാനാര്‍ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. സ്ഥാനാര്‍ത്ഥി മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടം ലംഘിച്ചെന്ന് കലക്ടര്‍ പറഞ്ഞു. സി വി ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന രീതിയില്‍ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ശാന്തകുമാര്‍ മാധ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. ഇതിലാണ് ഇപ്പോള്‍ കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതില്‍ നേരത്തെ സിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് സിപിഐ ഉപരോധത്തെ തുടര്‍ന്ന് കസ്റ്റഡിയിലുള്ളവരെ നോട്ടീസ് നല്‍കി പോലീസ് വിട്ടയക്കുകയായിരുന്നു.