തിരുവനന്തപുരം: കനത്ത വേനൽചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ ലഭിക്കുമെന്ന് കേന്ദ്രം കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്.കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.Also Read- ശക്തമായ വേനൽ മഴയും കാറ്റും; ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടംസംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുകാലമായി കനത്ത വേനൽചൂട് തുടരുകയാണ്. അൾട്രാവയലറ്റ് മുന്നറിയിപ്പും നിലവിലുണ്ട്. സംസ്ഥാനത്ത് പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തുന്നത്. ജില്ലാ അടിസ്ഥാനത്തിൽ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഉയർന്ന താപനില. ഈ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് താപനില.മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംകേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (12/04/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.The post കുടയെടുക്കേണ്ടിവരും! അടുത്ത മണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത appeared first on Kairali News | Kairali News Live.