കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; ആധാർ കാർഡും രേഖകളും പരിശോധിച്ചാണ് വിവാഹം നടത്തിയത് എംവി ഗോവിന്ദന്‍

Wait 5 sec.

തിരുവനന്തപുരം | പ്രയാഗ് രാജിലെ കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ  വിവാഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവാഹം കേരള സ്റ്റോറി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തില്‍ നിയമാനുസൃതമായി വിവാഹം കഴിക്കാന്‍ സാഹചര്യമുണ്ടെന്ന് മനസ്സിലാക്കി യുവതിയും യുവാവും കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ആധാര്‍ കാര്‍ഡും മറ്റ് രേഖകളും ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയത്. എല്ലാ നടപടികളും പോലീസ് പരിശോധിച്ചിരുന്നുവെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.അതേസമയം, വരുന്ന തിരഞ്ഞെടുപ്പില്‍ 90-ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി എല്‍ ഡി എഫ് തുടര്‍ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. പോളിങ് വര്‍ധിച്ചത് ഭരണവിരുദ്ധ തരംഗം മൂലമല്ലെന്നും ബി ജെ പി ഒരു സീറ്റ് പോലും നേടില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ചേര്‍ന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.