‘ഇങ്ങനെ കരയാതെടാ…’; കുട്ടി ഫാന് സഞ്ജുവിന്റെ സർപ്രൈസ് കോൾ, അന്ന് കരഞ്ഞത് സങ്കടത്തിലെങ്കിൽ ഇന്ന് ആ കണ്ണീർ സന്തോഷം കൊണ്ട്

Wait 5 sec.

മനസ് നിറയ്ക്കുന്ന പല വീഡിയോകളും നമ്മൾ ദിവസവും കാണാറുണ്ട്. അത്തരത്തിൽ ഒന്ന് കഴിഞ്ഞ ദിവസവും കണ്ടിരുന്നു, സഞ്ജു സാംസൺ കോഴിക്കോട്ട് എത്തിയപ്പോൾ നേരിട്ട് കാണാൻ സാധികാത്തതിന്റെ , ഒപ്പം ഒരു കരച്ചിലും. അതിനൊരു കാരണമുണ്ട്. സഞ്ജു സാംസൺ കുട്ടി ആരാധകനെ നേരിട്ട് ഫോണിൽ വിളിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം സഞ്ജു കോഴിക്കോട് എത്തിയിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ കുറച്ചു കുട്ടികൾക്കൊപ്പം സഞ്ജു ക്രിക്കറ്റ് കളിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ ഇവിടെ വെച്ച് സഞ്ജുവിനെ കാണാൻ സാധികാത്തതിലാണ് ആറാം ക്ലാസുകാരനായ ആരാധകൻ കരഞ്ഞത്. സഞ്ജുവിനെ കാണാൻ ഭാഗ്യമില്ലെന്നും പറഞ്ഞായിരുന്നു കുഞ്ഞിന്റെ കരച്ചിൽ. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറി.ALSO READ: സെഞ്ചുറിക്ക് പിന്നാലെ തന്റെ ‘ഭാഗ്യ വ്യക്തി’യെ വെളിപ്പെടുത്തി സഞ്ജു സാംസൺ; ആൾ ആരാണെന്നു മനസിലായോ?നിരവധി പേരാണ് ഈ വീഡിയോ കണ്ട് കുഞ്ഞിനെ ആശ്വസിപ്പിച്ച് എത്തിയത്. അവസാനം സഞ്ജുവിന്റെ സുഹൃത്തായ രാഹുൽ രാഘവൻ, താരത്തിന്റെ ഫാൻ ഗ്രൂപ്പായ ‘ടീം സാംസൺ’ എന്നിവ വഴി ഈ വിവരം സഞ്ജു അറിയുകയായിരുന്നു. തുടർന്നാണ് ആരാധകനെ താരം വീഡിയോ കോളിലൂടെ വിളിച്ചത്‌.സഞ്ജു വീഡിയോ കോളിൽ വിളിച്ചതും വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു കുട്ടിയുടെ ആദ്യ പ്രതികരണം. സ്‌കൂളിലൊന്നും പോയില്ലേ, അവധിയാണോ എന്ന് സഞ്ജു തിരിച്ച് ചോദിച്ചു. പ്രാക്ടീസിന് പോകുന്നുണ്ടോയെന്നും താരം ചോദിച്ചു. അടുത്ത തവണ വരുമ്പോൾ കാണാൻ എത്തുമെന്ന ഉറപ്പും താരം നൽകി.ഫോൺ വിളിക്കിടെ ‘സാർ’ എന്ന് കുട്ടി വിളിച്ചപ്പോൾ അങ്ങനെ വിളിക്കരുതെന്നും സഞ്ജു എന്ന് മതിയെന്നും താരം പറഞ്ഞു. ആവശ്യമില്ലാതെ ചുമ്മാ കരയരുതെന്നും താരം ചിരിച്ചുകൊണ്ട് കുട്ടി ഫാനോട് പറഞ്ഞു. ‘ഓക്കെ ഡാ മോനെ, അടുത്ത പ്രാവശ്യം നമുക്ക് ഒരുമിച്ച് ക്രിക്കറ്റ് കളിക്കാം’ എന്നും പറഞ്ഞാണ് ആ ഫോൺ വിളിയുടെ അവസാനവും. അന്ന് സഞ്ജുവിനെ കാണാത്തതിലുള്ള സങ്കടം ആയിരുന്നു എങ്കിൽ ഇന്ന് കണ്ടതിലുള്ള സന്തോഷത്തിലാണ് കുട്ടി ഫാന്റെ കരച്ചിൽ. View this post on Instagram A post shared by Medhamayuri (@medhamayurii)The post ‘ഇങ്ങനെ കരയാതെടാ…’; കുട്ടി ഫാന് സഞ്ജുവിന്റെ സർപ്രൈസ് കോൾ, അന്ന് കരഞ്ഞത് സങ്കടത്തിലെങ്കിൽ ഇന്ന് ആ കണ്ണീർ സന്തോഷം കൊണ്ട് appeared first on Kairali News | Kairali News Live.