കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിനിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം അതീവ ഗൗരവമുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിതിൻ രാജിന്റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിപൂർവമായി അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടുവെന്നും അന്വേഷണത്തിനായി സ്പെഷ്യൽ ടീം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.നിതിൻ രാജിന്റെ പിതാവുമായി സംസാരിച്ചുവെന്ന് പറഞ്ഞ അദ്ദേഹം കുട്ടിയെ ബുദ്ധിമുട്ടിപ്പിക്കുന്ന കാര്യങ്ങൾ കോളേജിൽ ഉണ്ടായിട്ടുണ്ട് എന്ന് പിതാവ് അറിയിച്ചതായും പറഞ്ഞു. ‘ഡിപ്പാർട്ട്മെൻറ് ഹെഡ് ആണ് ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. ഇടവേളയ്ക്ക് ശേഷം ഹോസ്റ്റലിൽ എത്തിയപ്പോൾ റൂം കൊടുത്തില്ല.ALSO READ: കേസ് കൊടുത്ത് ഒതുക്കാമെന്ന് വിചാരിച്ചോ? കോൺഗ്രസ്-ബിജെപി ഡീൽ പുറത്ത് കൊണ്ടുവന്ന പ്രവാസിക്കെതിരെ വിരട്ടലുമായി എതിരാളികൾകോളേജിൽ നിന്ന് ആരും വീട്ടിലേക്ക് വന്നിട്ടില്ല എന്നത് സംശയമുണ്ടാക്കുന്നു’, കോളേജിലെ വിദ്യാർത്ഥികളും ഈ വീട്ടിലെത്തിയിട്ടില്ലെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഇന്റേണൽ മാർക്ക് പറഞ്ഞു കുട്ടികളെ ഭീഷണിപ്പെടുത്തുന്നു എന്ന് കരുതുന്നുവെന്ന് പറഞ്ഞ അദ്ദേഹം കുടുംബത്തിന് മുഖ്യമന്ത്രിയെ കാണാനുള്ള സൗകര്യം ഒരുക്കുമെന്നും അറിയിച്ചു. കുടുംബത്തിനെ സംരക്ഷിക്കാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും വി ശിവൻകുട്ടി അറിയിച്ചു.The post നിതിൻ രാജിന്റെ വേർപാട് ഗൗരവമുള്ളത്, കോളേജിൽ നിന്ന് ആരും വീട്ടിലേക്ക് വരാത്തത് സംശയമുണ്ടാക്കുന്നു: വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.