ഇടുക്കി| ഇ-കോമേഴ്സ് സ്ഥാപനത്തിലെ ട്രെയിനറെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇ-കോമേഴ്സ് സ്ഥാപനത്തിലെ ട്രെയിനര്‍ ജയചന്ദ്രനെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മുരിക്കാശേരി രാജഗിരിയില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം.ജയചന്ദ്രന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മുരിക്കാശേരി രാജഗിരിയില്‍ താമസിച്ചുവരികയായിരുന്നു.രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മുരിക്കാശേരിയില്‍ നിന്ന് മടങ്ങുംവഴിയാണ് ഇന്നോവയില്‍ എത്തിയ അജ്ഞാതര്‍ ജയചന്ദ്രനെ തട്ടിക്കൊണ്ടു പോയത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരാണ് പോലീസില്‍ പരാതി നല്‍കിയത്.