കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്.വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജെബിന്‍. ഇന്ന് ഉച്ചയോടെ വിവരമറിഞ്ഞ കുടുംബം കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ജെബിന്‍ എങ്ങനെയാണ് കെട്ടിടത്തില്‍ നിന്ന് വീണത് എന്ന കാര്യം അവ്യക്തമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.