വിഷുവിന് ഒരു വെറൈറ്റി ഇളനീർ പായസമായാലോ? ​ഗ്യാസും വേണ്ട, ചൂടിന് ശമനവും; അഞ്ച് മിനുട്ടിൽ ഐറ്റം റെഡി

Wait 5 sec.

വിഷു വരാനിരിക്കെ ഒരു എന്ത് പായസമുണ്ടാക്കുമെന്ന സംശയത്തിലാണ് എല്ലാവരും. ഇതിന് പുറമെ പാചക വാതക പ്രതിസന്ധിയും എന്ത് പായസമാണുണ്ടാക്കുകയെന്ന ആശങ്കയിലേക്ക് മലയാളികളെ എത്തിക്കുന്നുണ്ട്. ഇതിന് പുറമെ കടുത്ത വേനൽ ചൂടും പായസമുണ്ടാക്കുന്നതിനും അത് കഴിക്കുന്നതിനും നമ്മളെയെല്ലാം തെല്ലൊന്ന് പിറകോട്ട് വലിക്കും. എന്നാൽ അതിനെല്ലാം പരിഹാരമാകാൻ ഒരി വെറൈറ്റി പായസം ഇത്തവണ ട്രൈചെയ്യാം. ടെൻഡർ കോക്കനട്ട് പായസം.ആവശ്യമായ ചേരുവകൾഇളനീർ (വെള്ളവും പൾപ്പും ഉള്ളത്)പഞ്ചസാര (ആവശ്യത്തിന്)തേങ്ങാപ്പാൽ (ആവശ്യത്തിന്)ഏലയക്കാ പൊടികണ്ടൻസ്ഡ് മിൽക്ക്Also read: കോളിഫ്‌ളവര്‍ കൊണ്ട് ഇനി ഇങ്ങനെ ചെയ്തുനോക്കൂ; ഉണ്ടാക്കാനും എളുപ്പമാണേ…ഉണ്ടാക്കുന്ന വിധംഇളനീരിൻ്റെ വെള്ളം ആദ്യം ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഇളനീരിന്റെ കാമ്പ് എടുത്ത് അത് ചെറുതായി അരിയുക. ഇത് ഇളനീരിലേക്ക് ചേർത്ത് അതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം പഞ്ചസാര തേങ്ങാപ്പാൽ എന്നിവ ചേർക്കുക. ശേഷം കണ്ടൻസ്ഡ‍് മിൽക്ക് ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുക ശേഷം സ്വാദോടെ കഴിക്കാം.The post വിഷുവിന് ഒരു വെറൈറ്റി ഇളനീർ പായസമായാലോ? ​ഗ്യാസും വേണ്ട, ചൂടിന് ശമനവും; അഞ്ച് മിനുട്ടിൽ ഐറ്റം റെഡി appeared first on Kairali News | Kairali News Live.