കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കി; മധ്യവേനലവധി ആരംഭിച്ചതോടെ മാങ്കുളത്തിന്റെ വിനോദ സഞ്ചാര മേഖല പ്രതീക്ഷയിൽ

Wait 5 sec.

മധ്യവേനലവധി ആരംഭിച്ചതോടെ മാങ്കുളത്തിന്റെ വിനോദ സഞ്ചാര മേഖല പ്രതീക്ഷയിലാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ സഞ്ചാരികൾ കൂടുതലായി മാങ്കുളത്തേക്കും ആനക്കുളത്തേക്കുമെത്തുമെന്നാണ് വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ.കാടിന്റെ വശ്യമനോഹാരിതയും കാട്ടരുവികളുടെയും പുഴകളുടെയും ആകർഷണീയമായ കാഴ്ച്ചകളും ജീപ്പ് സഫാരിയും തേയിലതോട്ടങ്ങളുടെയും ഏലക്കാടുകളുടെയും പരന്നകാഴ്ച്ചകളും ആനക്കുളത്തെ ആനക്കൂട്ടവും ആനക്കുളിയുമൊക്കെയാണ് മാങ്കുളത്തിന്റെ വിനോദ സഞ്ചാരമേഖലയെ സജീവമാക്കുന്നത്. വേനൽ കനത്ത് തുടങ്ങുന്ന ഡിസംബർ മുതൽ കാട്ടാനകൂട്ടങ്ങൾ ആനക്കുളത്തെ നിത്യ കാഴ്ച്ചയാണ്.പട്ടാപകൽ പോലും തൊട്ടരികിൽ നിന്ന് കാട്ടാനകളേയും ഈറ്റച്ചോലയാറ്റിലെ ആനകളുടെ നീരാട്ടും ആനക്കുളത്തെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു. കാനന ഭംഗിയാസ്വദിച്ചുള്ള ജീപ്പ് സഫാരിയാണ് ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ മറ്റൊരിഷ്ട വിനോദം. മധ്യവേനലവധിക്ക് ശേഷമുള്ള മൺസൂൺ ടൂറിസവും മാങ്കുളത്തേക്ക് സഞ്ചാരികളേ ആകർഷിക്കുന്നതാണ്. മഴക്കാലങ്ങളിൽ വന്യത കൈവരിക്കുന്ന അരഡസനിലധികം വെള്ളച്ചാട്ടങ്ങളാണ് മഴക്കാലത്ത് മാങ്കുളത്തിന്റെ ഭംഗി.Also read: തിരുവനന്തപുരം മംഗലപുരത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടിച്ചുസീസൺ കാലത്തെ പ്രതീക്ഷയോടെ കണ്ട് വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നൊരുക്കങ്ങൾ നടത്തുകയാണ്. കാട്ടുമൃഗശല്യവും കാർഷിക മേഖലയിലെ വിലത്തകർച്ചയും മൂലം മാങ്കുളത്തെ വലിയൊരു വിഭാഗം ആളുകൾ വരുമാനം കണ്ടെത്താനുള്ള മാർഗ്ഗമായി വിനോദ സഞ്ചാരമേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. മുൻകാലങ്ങളിലെന്ന പോലെ ഈ മധ്യവേനലവധിക്കാലവും മാങ്കുളത്തെ സഞ്ചാരികൾ സജീവമാക്കുമെന്നാണ് പ്രതീക്ഷ.The post കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കി; മധ്യവേനലവധി ആരംഭിച്ചതോടെ മാങ്കുളത്തിന്റെ വിനോദ സഞ്ചാര മേഖല പ്രതീക്ഷയിൽ appeared first on Kairali News | Kairali News Live.