കേരളത്തിൽ വിഷുവിന് കണികാണുകയെന്നത് പലരും കാലങ്ങളായി നടത്തി വരുന്നതാണ്. വീടുകളിലും ക്ഷേത്രങ്ങളിലുമൊക്കെയായി വിഷു പുലരിയിൽ കണികാണുന്നവരാണ് മിക്ക മലയാളികളും.Also read: ജനനായകൻ്റെ വ്യാജപതിപ്പ് ടെലികാസ്റ്റ് ചെയ്തുവെന്ന് പരാതി; കേബിള്‍ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും വിഷു ദിനത്തോടനുബന്ധിച്ച് വിഷുക്കണി ഒരുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്ഷേത്രത്തിലെ അധികാരികൾ ജനങ്ങളെ അറിയിച്ചു. വിവിധ പൂജാ കർമ്മങ്ങളും വിഷുവിനോടനുബന്ധിച്ച് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ മൂന്ന് മണിമുതൽ വിഷുക്കണി ദർശനം ആരംഭിക്കും. രാവിലെ 4.30 വരെയാണ് വിഷുക്കണി ദർശനം. 5. 30 മുതൽ ദീപാരാധാനയും അഭിഷേകവും നടക്കും.Also read: യുഡിഎഫ് ഭരിക്കുന്ന മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലെ തട്ടിപ്പിനെത്തുടർന്ന് നഷ്ടമായ തുക ഉത്തരവാദികളിൽ നിന്ന് ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ് പിന്നീട് 8.30 മുതൽ 11.15 വരേയും 12 മുതൽ 12. 30 വരേയും വൈകുന്നേരം 4.30 മുതൽ 6.15 വരേയും, 6.45 മുതൽ 7.20 വരേയുമാണ് ദർശനമുണ്ടായിരിക്കുക.The post ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഷുക്കണി ദർശന സമയം ഇങ്ങനെ appeared first on Kairali News | Kairali News Live.