ഭീഷണി സന്ദേശങ്ങളും കടുത്ത സൈബർ ആക്രമണവും; വീഡിയോ ഡിലീറ്റ് ചെയ്ത് ശ്രേയസ് അയ്യരുടെ സഹോദരി

Wait 5 sec.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് തമ്മിലുള്ള മത്സരത്തിന് പിന്നാലെ പങ്കുവെച്ച വീഡിയോ പിൻവലിച്ച് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ഠ അയ്യര്‍. കടുത്ത സൈബര്‍ ആക്രമണം നേരിട്ടതോടെയാണ് ശ്രേഷ്ഠ വീഡിയോ ഡിലീറ്റ് ചെയ്തത്. താൻ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളും ഭീഷണി സന്ദേശങ്ങളും അസ്വസ്ഥതയുണ്ടാക്കിയെന്നും ശ്രേഷ്ഠ അയ്യര്‍ വ്യക്തമാക്കി.മത്സരശേഷം ശ്രേഷ്ഠ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കൊല്‍ക്കത്ത ആരാധകര്‍ക്കിടയില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടാവുകയായിരുന്നു. ശ്രേയസ് അയ്യർ ക്യാപ്റ്റനായ പഞ്ചാബ് കിംഗ്‌സിന്റെ കെകെആറുമായുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പിന്നാലെ ഞങ്ങൾ പഞ്ചാബികൾക്ക് ‌വലിയ ഹൃദയമുണ്ട്, അതിനാൽ ഞങ്ങൾ നിങ്ങൾക്ക് ഒരു പോയിന്റ് നൽകിയെന്ന് പറഞ്ഞുകൊണ്ടാണ് ശ്രേഷ്ഠ അയ്യര്‍ വീഡിയോ പങ്കുവെച്ചത്. പഞ്ചാബി ഭാഷയിലായിരുന്നു വീഡിയോ. ലഘുവായ പരിഹാസമാണ് താൻ ഉദ്ദേശിച്ചതെന്നും എന്നാൽ തെറ്റിദ്ധരിക്കപ്പെട്ടെന്നും യുവതി വ്യക്തമാക്കി.ALSO READ: ‘ആ പെൺകുട്ടികളുടെ കരയുന്ന ശബ്‌ദം ഉറക്കം കെടുത്തുന്നു, നിങ്ങൾ ഒഴുക്കുന്ന കണ്ണുനീരും അനുഭവിക്കുന്ന വേദനയും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും’: ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്“എന്റെ സമീപകാല വീഡിയോ ചിലർ തെറ്റിദ്ധരിച്ചതായി തോന്നുന്നതിനാൽ ഞാൻ അത് നീക്കം ചെയ്യുകയാണ്. ലഘുവായ പരിഹാസമാണ് ഉദ്ദേശിച്ചത്, പക്ഷേ എല്ലാവരും അതിനെ അങ്ങനെ കണ്ടില്ല. അതിനെതിരെ കുറച്ച് ഭീഷണി സന്ദേശങ്ങളും ലഭിക്കുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കി. അത് ഞാൻ പ്രതീക്ഷിക്കാത്ത കാര്യമാണ്, പ്രത്യേകിച്ച് ആരെയും ദ്രോഹിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു കാര്യത്തിന്,” ശ്രേഷ്ഠ ഇൻസ്റ്റാഗ്രാമിൽ എഴുതി.“ഞാൻ വീഡിയോ നീക്കം ചെയ്യുന്നത് ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നതുകൊണ്ടല്ല, മറിച്ച് എന്റെ സഹോദരനെയും അദ്ദേഹത്തിന്റെ ടീമിനെയും ഞാൻ ബഹുമാനിക്കുന്നതുകൊണ്ടാണ്. നമുക്ക് അൽപ്പം ദയയും പരസ്പരം കൂടുതൽ മനസ്സിലാക്കലും കാണിക്കാൻ ശ്രമിക്കാം,” ശ്രേഷ്ഠ കൂട്ടിച്ചേർത്തു. വീഡിയോ കെകെആറിനെ പരിഹസിക്കുന്നതല്ലെന്ന് നേരത്തെ അവർ വ്യക്തമാക്കിയിരുന്നു.The post ഭീഷണി സന്ദേശങ്ങളും കടുത്ത സൈബർ ആക്രമണവും; വീഡിയോ ഡിലീറ്റ് ചെയ്ത് ശ്രേയസ് അയ്യരുടെ സഹോദരി appeared first on Kairali News | Kairali News Live.