ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ഭീഷണി: ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി മുൻ ബിജെപി വനിതാ നേതാവ്

Wait 5 sec.

ബിജെപി നേതാവും പാലക്കാട് സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി മുൻ ബിജെപി വനിതാ നേതാവ്. ആലപ്പുഴയിലെ മുൻ ബിജെപി നേതാവായിരുന്ന ബിന്ദു വിനയകുമാറാണ് ശോഭാ സുരേന്ദ്രനെതിരെ വാട്ട്സപ്പ് കോൾ റെക്കോർഡും അടക്കം പോലീസിൽ പരാതി നൽകാനൊരുങ്ങുന്നത്. ശോഭാ സുരേന്ദ്രനെതിരെ വോട്ടിനു വേണ്ടി പണം നൽകിയ വിഷയത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് ആണ് ശോഭയുടെ ഭീഷണിപ്പെടുത്തൽ.അടിച്ചു പണി തീർക്കുമെന്നാണ് ബിന്ദു വിനയകുമാറിനോട് ശോഭ സുരേന്ദ്രൻ പറയുന്നത് വ്യക്തമായി കേൾക്കാം. ഇത് കൂടാതെ സഭ്യമല്ലാത്ത ഒരുപാടു ആരോപണങ്ങളും അധിക്ഷേപങ്ങളും ശോഭ സുരേന്ദ്രൻ വനിതാ നേതാവിനെതിരെ ഉപയോഗിക്കുന്നുണ്ട്.Also Read: ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിനേരത്തെ, ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ പാലക്കാടിലെ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. വീട്ടിലെത്തി പണം നൽകുന്ന വീഡിയോകളും പുറത്ത് വന്നു. ഇതിനിടെ ദൃശ്യങ്ങൾ പകർത്തിയവരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവിധയിടങ്ങളിലായി 5000 രൂപ വീതം നൽകിയതായും വിവരങ്ങളും പുറത്തുവന്നിരുന്നു .The post ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ഭീഷണി: ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി മുൻ ബിജെപി വനിതാ നേതാവ് appeared first on Kairali News | Kairali News Live.