രാഹുൽ മാങ്കൂട്ടത്തിലിനെതിര പീഡന പരാതി നൽകിയ പെൺകുട്ടികളെയും ഇനി പരാതി കൊടുക്കാൻ സാധ്യതയുള്ളവരെയും മാങ്കൂട്ടത്തിലും സംഘവും അതി കഠിനമായി ഭീഷണിപ്പെടുത്തുകയാണെന്ന് തുറന്ന് കാട്ടി ഫേസ്ബുക്ക് പോസ്റ്റ്. ഷെമീർ ടി പി എന്നയാൾ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽക്കഴിഞ്ഞ, ഇന്നും കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനമാണ് പോസ്റ്റിൽ ഉന്നയിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ തുടക്കം മുതൽ അതിജീവിതമാർക്കൊപ്പം നിലയുറപ്പിക്കുകയും അവർക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്തയാളാണ് ഷെമീർ ടി പി.സ്റ്റാർ ക്യാമ്പയിനർ ആയി തെരഞ്ഞെടുപ്പിൽ തിളങ്ങേണ്ടിയിരുന്ന ഒരു സമയത്ത്, വീട്ടിൽ ഒളിച്ചിരിക്കേണ്ടി വരുന്ന സകല അമർഷവും ദേഷ്യവും മാങ്കൂട്ടത്തിൽ പല രൂപത്തിൽ ആ പെൺകുട്ടികളോട് തീർക്കുന്നുണ്ടെന്ന് ഷെമീർ ടി പി പറയുന്നു. തെരഞ്ഞെടുപ്പിന് മുൻപ് ഒരു പെൺകുട്ടിയെ കൊണ്ടെങ്കിലും പരാതി പിൻവലിപ്പിക്കുക അയാളുടെ ലക്ഷ്യമായിരുന്നു എന്നും അതിനായാണ് അവരെ ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം കുറിച്ചു. പോക്സോ കേസിലെ ഇരയ്ക്ക് ഷാഫി പറമ്പിൽ പണം കൊടുത്ത് ഒതുക്കിയത് അറിയാം എന്ന ശോഭ സുരേന്ദ്രന്റെ പ്രസ്താവനയും പോസ്റ്റിൽ പറയുന്നുണ്ട്.ALSO READ: വിശ്വസിക്കാൻ പറ്റുന്ന സംവിധാനമല്ല യുഡിഎഫ് വയനാട് ഫണ്ട് തട്ടിപ്പ് ഉത്തമ ഉദാഹരണം; പി രാജീവ്വി ഡി സതീശന്റെയും കെ സി വേണുഗോപാലിന്റെയും രാഹുൽ അനുകൂല പ്രസ്താവനകൾ വന്ന ദിവസങ്ങളിൽ ഭയപ്പെട്ടു പോയ ആ പെൺകുട്ടികളിൽ ഒരാളുടെ വോയ്‌സ് താൻ കേട്ടിരുന്നുവെന്ന് കുറിച്ച അദ്ദേഹം യുഡിഎഫ് അധികാരത്തിൽ വന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചു വരും എന്നുറപ്പാണെന്നും നിങ്ങൾ എങ്ങനെയെങ്കിലും ജയിക്കില്ലേ എന്ന് ആ പെൺകുട്ടികൾ ചോദിച്ചതായും കുറിച്ചു. ആ വിഷയത്തിലുള്ള ഇടപെടലുകൾ ഒരിക്കലും രാഷ്ട്രീയ താല്പര്യം മുൻനിർത്തിയാവരുതെന്ന ദൃഢനിശ്ചയത്തിലാണ് വോട്ടെടുപ്പ് കഴിഞ്ഞു എന്നുറപ്പിച്ചതിന് ശേഷം ഇത്രയും എഴുതുന്നതെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.വ്യാജനായ ഒരു രാഷ്ട്രീയക്കാരനെ, അയാൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെയൊക്കെ വിശ്വസിച്ച് പോയി ചതിക്കപ്പെട്ടതിന് നിങ്ങൾ ഒഴുക്കുന്ന കണ്ണുനീരും അനുഭവിക്കുന്ന വേദനയും ആത്മസംഘർഷങ്ങളുമൊക്കെ മെയ് നാലിന് വരുന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഷെമീർ ടി പി പോസ്റ്റ് അവസാനിപ്പിച്ചത്.ALSO READ: വയനാട് ഫണ്ട് പിരിവ് ചർച്ചയായിട്ടില്ല,എന്നും ഇതേ ചോദ്യം ചോദിക്കേണ്ട; ചോദ്യത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ച് വി ഡി സതീശൻപോസ്റ്റിന്റെ പൂർണരൂപം:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഹുൽ മാങ്കൂട്ടവും സംഘവും പരാതി കൊടുത്ത പെൺകുട്ടികളെയും, ഇനി പരാതി കൊടുക്കാൻ സാധ്യതയുള്ളവരെയുമൊക്കെ അതി കഠിനമായി ഭീഷണിപ്പെടുത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്ന് ഒരു പെൺകുട്ടിയെ കൊണ്ടെങ്കിലും പരാതി പിൻവലിപ്പിക്കുക അയാളുടെ ലക്ഷ്യമായിരുന്നു.(പോക്സോ കേസിലെ ഇരയ്ക്ക് ഷാഫി പറമ്പിൽ പണം കൊടുത്ത് ഒതുക്കിയത് അറിയാം എന്ന ശോഭ സുരേന്ദ്രന്റെ പ്രസ്താവന കൂടി ഇതിനോട് ചേർത്തു വായിക്കണം.)സ്റ്റാർ ക്യാമ്പയിനർ ആയി തിരഞ്ഞെടുപ്പിൽ തിളങ്ങേണ്ടിയിരുന്ന ഒരു സമയത്ത്, വീട്ടിൽ ഒളിച്ചിരിക്കേണ്ടി വരുന്ന സകല അമർഷവും ദേഷ്യവും അയാൾ പല രൂപത്തിൽ ആ പെൺകുട്ടികളോട് തീർക്കുന്നുണ്ട്. വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും രാഹുൽ അനുകൂല പ്രസ്താവനകൾ വന്ന ദിവസങ്ങളിൽ ഭയപ്പെട്ടു പോയ ആ പെൺകുട്ടികളിൽ ഒരാളുടെ വോയ്‌സ് ഞാൻ കേട്ടിരുന്നു.ഒരു കാലത്തും ഇടതുപക്ഷ രാഷ്ട്രീയത്തിന് അനുകൂലമായി ചിന്തിക്കാതിരുന്ന ആ പെൺകുട്ടികളുടെ കരയുന്ന ശബ്‌ദം കുറച്ച് ദിവസങ്ങളായി എൻ്റെ ഉറക്കം കെടുത്തുന്നുണ്ട്.“അവർ എങ്ങാനും അധികാരത്തിൽ വന്നാൽ അയാൾ തിരിച്ചു വരും എന്നത് ഉറപ്പാണ്. ഞങ്ങൾ പിന്നെ മരിക്കാതെ വഴിയില്ല. നിങ്ങൾ എങ്ങിനെയെങ്കിലും ജയിക്കില്ലേ?”വേണമെങ്കിൽ ഒരു സെൻസേഷണൽ വാർത്തയായി, രാഷ്ട്രീയ ആയുധമായി, ചാനൽ ബ്രേക്കിംഗുകളായി ഉപയോഗിക്കാവുന്ന, പ്രസ്തുത കോൺഗ്രസ് നേതാക്കളെ പരാമർശിക്കുന്ന, ആ വോയ്‌സ് ക്ലിപ്പുകൾ,ആ പെൺകുട്ടികളുടെ വ്യക്തിപരമായ സമാധാനത്തെ മുൻനിർത്തി എന്നിലൊതുക്കുകയാണ് ചെയ്തത്. ആക്രമിക്കപ്പെടുകയും മുറിവേൽക്കുകയും ചെയ്ത ആ പെൺകുട്ടികളുടെ സമാധാനത്തെക്കാൾ വലുതാവരുതല്ലോ നമ്മുടെ ഏതെങ്കിലും താല്പര്യങ്ങൾ! ആ വിഷയത്തിലുള്ള ഇടപെടലുകൾ ഒരിക്കലും രാഷ്ട്രീയ താല്പര്യം മുൻനിർത്തിയാവരുതെന്ന ദൃഢനിശ്ചയത്തിലാണ് വോട്ടെടുപ്പ് കഴിഞ്ഞു എന്നുറപ്പിച്ചതിന് ശേഷം ഇത്രയും എഴുതുന്നത്.പ്രിയപ്പെട്ട പെൺകുട്ടികളെ, വ്യാജനായ ഒരു രാഷ്ട്രീയക്കാരനെ,അയാൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെയൊക്കെ വിശ്വസിച്ച് പോയി ചതിക്കപ്പെട്ടതിന് നിങ്ങൾ ഒഴുക്കുന്ന കണ്ണുനീരും,അനുഭവിക്കുന്ന വേദനയും, ആത്മസംഘർഷങ്ങളുമൊക്കെ മെയ് നാലിന് വരുന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും. അതല്ലെങ്കിൽ പിന്നെ സത്യവും നീതിയും ന്യായവുമൊക്കെ കേവലം കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ മാത്രമാവും.സത്യമേവ ജയതേ..!!The post ‘ആ പെൺകുട്ടികളുടെ കരയുന്ന ശബ്‌ദം ഉറക്കം കെടുത്തുന്നു, നിങ്ങൾ ഒഴുക്കുന്ന കണ്ണുനീരും അനുഭവിക്കുന്ന വേദനയും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും’: ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.