തൃശൂർ ചേലക്കര മണ്ഡലത്തിലും കിറ്റ് വിതരണം. 127ാം ബൂത്തിലാണ് ബിജെപി പ്രവർത്തകർ എത്തി കിറ്റ് വിതരണം നടത്തിയത്. എൽഡിഎഫ് പ്രവർത്തകർ എത്തി തടഞ്ഞതോടെ കിറ്റ് വിതരണം ചെയ്യാൻ എത്തിയവർ ഓടികളഞ്ഞതായാണ് റിപ്പോർട്ട്. വൈകിട്ട് 6.30ന് ശേഷമായിരുന്നു ബിജെപിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തിയത് നിരവധി വീടുകളിൽ കിറ്റ് വിതരണം ചെയ്യാനുള്ള ശ്രമം ഉണ്ടന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ബൂത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നതെന്നും എൽ ഡി എഫ് പ്രവർത്തകർ വ്യക്തമാക്കി.തൃശ്ശൂരിൽ വീണ്ടും കിറ്റ് വിവാദത്തിൽ മുങ്ങിയിരിക്കയാണ്. ചേലക്കരയ്ക്ക് പുറമേ കാച്ചേരിയിലെ അച്ചാർ കമ്പനിക്കകത്ത് നിന്നും കിറ്റുകൾ കണ്ടെത്തിയിരുന്നു. വിതരണത്തിനായി ബി ജെ പി തയ്യാറാക്കിയ കിറ്റുകളാണ് കണ്ടെത്തിയത് എന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി അബിൻസിന്റെ സഹോദരൻ്റെ സ്ഥാപനത്തിൽ നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്.തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൃശൂര്‍ ജില്ലയില്‍ മൂന്ന് ഇടങ്ങളിലാണ് ബിജെപിയുടെ നേതൃത്വത്തില്‍ കിറ്റുവിതരണത്തിനുള്ള ശ്രമം നടന്നത്. കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയായിരുന്നു അബിന്‍സ്.The post ചേലക്കരയിലും ബിജെപിയുടെ കിറ്റ് വിതരണം;തടയാൻ എൽഡിഎഫ് പ്രവർത്തകർ എത്തിയതോടെ തടിതപ്പി appeared first on Kairali News | Kairali News Live.