കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം;മാതാവ് ഷംന അറസ്റ്റിൽ

Wait 5 sec.

കാട്ടാക്കട പൂഴനാട് നവജാത ശിശുവിന്റെ മരണം കൊലപാതകം എന്ന് തെളിഞ്ഞു. സംഭവത്തിൽ മാതാവ് ഷംന അറസ്റ്റിൽ. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏപ്രിൽ 5 ഞായറാഴ്ചയായിരുന്നു സംഭവം.വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചതിൽ പൊലീസ് ദുരൂഹത ആരോപിച്ചിരുന്നു. പൊലീസ് പരിശോധനയിൽ കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകളെന്ന് പൊലീസ് കണ്ടെത്തി. കാട്ടാക്കട പൂഴനാട് പ്ലാവിള വീട്ടിൽ ഷംനയാണ് വീട്ടിൽ പ്രസവിച്ചത്.രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചത്. യുവതി ഗർഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകി. യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഉച്ചയ്ക്ക് ഭർത്താവ് വീട്ടിൽ എത്തുമ്പോൾ ഷംന അവശനിലയിലായിരുന്നു.നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിം​ഗ് ​ഗ്രൗണ്ടിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പാർക്കിം​ഗ് ​ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.The post കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം;മാതാവ് ഷംന അറസ്റ്റിൽ appeared first on Kairali News | Kairali News Live.