ഫാ. ഫ്രാൻസീസ് ആലപ്പാട്ടിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് സി.പി.ഐ (എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി. പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തോട്, പ്രത്യേകിച്ചും സിപിഐഎമ്മിനോട് വളരെ വലിയ മമത പുലർത്തിയ പുരോഹിത ശ്രേഷ്ഠനായിരുന്നു ഫാ. ഫ്രാൻസീസ് ആലപ്പാട്ടെന്ന് എം എ ബേബി അനുശോചന പ്രമേയത്തിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വേർപാടിൽ ഹൃദയത്തിൽ നിറഞ്ഞ ദുഃഖത്തോടെ അനുശോചനം അറിയിക്കുന്നതായും എം എ ബേബിയുടെ വാക്കുകൾ.അതിരൂപത വികാരി ജനറലായും ജൂബിലി മിഷൻ മെഡിക്കൽ കോളജിന്‍റെ സ്ഥാപക ഡയറക്ടറായും പ്രവർത്തിച്ചിരുന്ന പ്രമുഖ വൈദികനും ഭിഷഗ്വരനുമായ ഡോ. ഫാദർ ഫ്രാൻസീസ് ആലപ്പാട്ട്. ആലപ്പാട്ട് ആന്‍റണിയുടെയും (എ.കെ. ആന്‍റണി) റോസിയുടെയും മകനായി ജനിച്ച അദ്ദേഹം, ദൈവവിളിക്കൊപ്പം വൈദ്യശാസ്ത്രത്തെയും മനുഷ്യസേവനത്തിനുള്ള ഉപാധിയാക്കി മാറ്റി.എൽഡിഎഫ് സർക്കാരിൻ്റെ തുടർഭരണം അദ്ദേഹം ആഗ്രഹിച്ചിരുന്നതായി തനിക്ക് അടുപ്പമുണ്ടായിരുന്ന പത്രപ്രവർത്തകരോടക്കം അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ കത്തോലിക്ക സഭയിൽ എംബിബിഎസ് പാസ്സായ അപൂർവ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നും എം എ ബേബി വ്യക്തമാക്കി. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൻ്റെ സ്ഥാപക ഡയറക്ടറായ കുറച്ചു മാസങ്ങളായി ശാരീരിക അവശതകളെ തുടർന്ന് പൂർണ വിശ്രമത്തിലായിരുന്നു.ആലപ്പാട്ടച്ചൻ്റെ ആത്മകഥയായ ‘ കാസ മുതൽ കഡോവർ’ വരെ എന്ന പുസ്തകം അടുത്ത കാലത്ത് പ്രകാശനം ചെയ്യാനുള്ള നിയോഗം തനിക്കായിരുന്നുവെന്നും. അദ്ദേഹം പുസ്തകം എഴുതിത്തീർന്നിട്ട് കാലം കുറച്ചായെങ്കിലും സിപിഐ എം ജനറൽ സെക്രട്ടറി വേണം അത് പ്രകാശിപ്പിക്കുവാൻ എന്ന് പറഞ്ഞു നിർബന്ധ പൂർവം കാത്തിരിക്കയായിരുന്നുവെന്നും എം എ ബേബി കുറിച്ചു. ആലപ്പാട്ടച്ചൻ്റെ ആഗ്രഹം പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ തന്നെ അറിയിച്ചതിനെ തുടർന്ന് ഒട്ടും വൈകാതെ താൻ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും എം എ ബേബി വ്യക്തമാക്കി.The post സിപിഎമ്മിനോട് മമത പുലർത്തിയ പുരോഹിത ശ്രേഷ്ഠൻ;ഫാ. ഫ്രാൻസീസ് ആലപ്പാട്ടിന്റെ മരണത്തിൽ അനുശോചിച്ച് എം എ ബേബി appeared first on Kairali News | Kairali News Live.