‘മക്കളെ കാണാൻ വരണമെന്ന് മുഖ്യമന്ത്രിയോട്, ഞാനൊന്ന് ഹഗ് ചെയ്തോട്ടെയെന്ന് കെ രാജനോടും’; ഉരുളിന് ശേഷം അവർചുരമിറങ്ങിയത് ഇവരെ കാണാൻ; കെ റഫീഖിൻ്റെ വൈകാരികമായ കുറിപ്പ്

Wait 5 sec.

വയനാട് ദുരന്തബാധിതർ മുഖ്യമന്ത്രിയെ കണ്ട വൈകാരികമായ നിമിഷത്തെ ഫേസ്ബുക്കിൽ കുറിച്ച് സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വയനാട് ദുരന്തത്തിനുശേഷം ചുരമിറങ്ങാത്തവർ കെ രാജനെയും മുഖ്യമന്ത്രിയെയും കണ്ട വൈകാരികമായ നിമിഷത്തെക്കുറിച്ച് കുറിപ്പിലൂടെ പറയുകയായിരുന്നു അദ്ദേഹം. വയനാട് ഉരുൾപൊട്ടലിൽ മക്കളെ നഷ്ടപ്പെട്ട ഒരമ്മ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ചുരമിറങ്ങി അവർ തൃശൂർ ഒല്ലൂരിലെത്തി കെ. രാജനെ കണ്ടു. “ഞാനൊന്ന് ഹഗ് ചെയ്തോട്ടെ” എന്ന് ചോദിച്ച് അവർ അദ്ദേഹത്തെ ചേർത്തുപിടിച്ചത് കണ്ടുനിന്നവരുടെ കണ്ണ് നിറച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും സന്ദർശിച്ച്, മക്കളെ കാണാൻ വരണമെന്ന് അവർ അഭ്യർത്ഥിച്ചു.മൂന്ന് മക്കളുടെ ശിലാഫലകത്തിന് മുന്നിൽ, കോഴിക്കോട് നിന്നും കൽപ്പറ്റയിലെത്തി മത്സരിക്കുന്ന സ്ഥാനാർത്ഥി അഭിനയിക്കുന്ന ചിത്രം പ്രചരിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം വിമർശിച്ചു. അവരുടെ സഹജാതരായ മനുഷ്യരെ വഞ്ചിച്ചവരുടെ പ്രതിനിധിയാണെന്നും ആ കുഞ്ഞുങ്ങളുടെ ഉൾപ്പടെ മരണം വിറ്റ് തിന്നവരോട് കാലം കണക്ക് ചോദിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: തൃശൂരിൽ കിറ്റ് വിതരണം നടത്തിയ ബിജെപി പ്രവർത്തകരെ പ്രതിചേർത്തില്ല;പ്രതിഷേധിച്ച് എൽഡിഎഫ് നേതാക്കൾഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംഉരുൾ ദുരന്തത്തിന് ശേഷം അവരങ്ങനെ ചുരമിറങ്ങി പോകാറില്ല;എങ്കിലും അവർ ചുരമിറങ്ങി….!! കോഴിക്കോടും, മലപ്പുറവും കടന്ന് തൃശൂർ ഒല്ലൂരിലെത്തി; സഖാവ് കെ.രാജനെ കണ്ടു…..!! പോരാൻ നേരംഉള്ളുരുകി ചോദിച്ചു. “ഞാനൊന്ന് ഹഗ് ചെയ്തോട്ടെ…..?” ” ജയിച്ചിട്ട് മക്കളുടെ അടുത്തേക്ക് ഒന്ന് കൂടെ വരണം…….!!” അവർ പിന്നെ പിണറായിയിലെത്തിസഖാവിനെ കണ്ടു. മക്കളെ കാണാൻ വരണമെന്ന് അഭ്യർത്ഥിച്ചു;അവർ തിരികെ ചുരം കയറി….!!മൂന്ന് മക്കളുടെ ശിലാഫലകത്തിന് മുന്നിൽ, കോഴിക്കോട് നിന്നും കൽപ്പറ്റയിലെത്തി മത്സരിക്കുന്ന സ്ഥാനാർത്ഥി അഭിനയിക്കുന്ന ചിത്രം പ്രചരിപ്പിക്കപ്പെടുന്നുണ്ട്.അവരുടെ സഹജാതരായ മനുഷ്യരെ വഞ്ചിച്ചവരുടെ പ്രതിനിധി; ആ കുഞ്ഞുങ്ങളുടെ ഉൾപ്പടെ മരണം വിറ്റ് തിന്നവർ, മനുഷ്യ പറ്റില്ലാത്തവർ, അവരോട് കാലം കണക്ക് ചോദിക്കട്ടെ….!!ആ മക്കളുടെ അമ്മ നൂറുകണക്കിന് കിലോമീറ്റർ യാത്ര ചെയ്തെത്തി,തന്റെ പിതാവിനെയെന്ന പോൽ പിണറായിയെ കാണുമ്പോൾതന്റെ സഹോദരനെയെന്ന പോൽ സ.കെ രാജനെ സ്നേഹാശ്ലേഷണം ചെയ്യുമ്പോൾനമുക്ക് കണ്ണു നിറയും, വാക്കുകൾ മുഴുവിക്കാനാവാതെ നാം കരയാതിരിക്കാൻ പതിയെ തിരിഞ്ഞ് നടക്കും, സ.കെ.രാജനെ പോലെ……!!“എന്തു കൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ ചെന്താമരക്കണ്ണനുണ്ടോകരഞ്ഞിട്ടുള്ളൂ….!!”The post ‘മക്കളെ കാണാൻ വരണമെന്ന് മുഖ്യമന്ത്രിയോട്, ഞാനൊന്ന് ഹഗ് ചെയ്തോട്ടെയെന്ന് കെ രാജനോടും’; ഉരുളിന് ശേഷം അവർ ചുരമിറങ്ങിയത് ഇവരെ കാണാൻ; കെ റഫീഖിൻ്റെ വൈകാരികമായ കുറിപ്പ് appeared first on Kairali News | Kairali News Live.