എൽഡിഎഫ് വൻഭൂരിപക്ഷത്തിൽ വിജയിക്കും,എസ്ഐആർ ഡാറ്റ ചോർന്നതായി സംശയമുണ്ട്; വി കെ പ്രശാന്ത്

Wait 5 sec.

തെരഞ്ഞെടുപ്പിലെ പ്രാഥമികമായ വിലയിരുത്തൽ പ്രകാരം നല്ല ഇടതു മുന്നണി ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വി കെ പ്രശാന്ത്. എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്, കടുത്ത മത്സരമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പാർട്ടി വിലയിരുത്തലിൽ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് അതിലും ഭൂരിപക്ഷം ലഭിക്കുമെന്നാണ് വ്യക്തിപരമായ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ലഭിക്കും എന്നതിൽ ഉറച്ചുനിൽക്കുന്നതായും എസ്ഐആറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചനയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.ഗുണമുണ്ടാക്കണം എന്ന് അവർ കരുതിയെ ഇടങ്ങളിൽ ഗുണം ഉണ്ടാക്കിയിട്ടുണ്ടാകും. എസ് ഐ ആർ ഡേറ്റ ചോർന്നോ എന്നതിലും സംശയമുണ്ട്. ജനങ്ങളുടെ ജനാധിപത്യപരമായ അവകാശം സംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും വി കെ പ്രശാന്ത് അടിവരയിട്ടു.വട്ടിയൂർക്കാവ് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തേക്ക് യുഡിഎഫ് വരും എന്നതാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു.അണികൾക്കിടയിൽ ഉള്ള പ്രശ്നം ബിജെപിയെ ബാധിച്ചിട്ടുണ്ട്, ആ പ്രശ്നത്തിൻ്റെ ആനുകൂല്യം എൽഡിഎഫിനും ലഭിക്കും. അതൃപ്തരായ ബിജെപിക്കാരുടെ വോട്ടുകൾ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ നീക്കം നടത്തിയിട്ടുണ്ട്, അത് മുഴുവൻ കോൺഗ്രസിലേക്ക് പോകില്ല. ഡീൽ എന്നത് ഞങ്ങളുടെ രീതി അല്ല ഞങ്ങൾ രാഷ്ട്രീയമാണ് പറയുന്നത്, വ്യക്തിപരമല്ലെന്നും അദ്ദേഹം പറഞ്ഞു.The post എൽഡിഎഫ് വൻഭൂരിപക്ഷത്തിൽ വിജയിക്കും,എസ്ഐആർ ഡാറ്റ ചോർന്നതായി സംശയമുണ്ട്; വി കെ പ്രശാന്ത് appeared first on Kairali News | Kairali News Live.