ഇന്ത്യൻ ക്രിക്കറ്റ് താരം സമൃതി മന്ദാനയും സംഗീത സംവിധായക‍‍ൻ പലാഷ് മുച്ചലും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം ക‍ഴിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ വിവാഹത്തിൻ്റെ തലേദിവസമുണ്ടായ പ്രശ്നത്തിന് പിന്നാലെ ഇരുവരുടെയും വിവാഹം മുടങ്ങുകയായിരുന്നു. പലാഷ് മറ്റൊരു സ്ത്രീയുമൊത്ത് സ്മൃതിയെ വഞ്ചിച്ചതിനാലാണ് വിവാഹം മുടങ്ങാൻ കാരണമെന്ന് സമൂഹമാധ്യമത്തിൽ ചർച്ചകളുണ്ടായി. എന്നാൽ ഇപ്പോള്‍ ഒരു വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്.സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ പലാഷിൻ്റെ സഹോദരി പലക്ക് മുച്ചലും ഭർത്താവും സ്മൃതിയുടെ അച്ഛനെ കാണാൻ വന്നതാണ് വീഡിയോയിലുള്ളത്. ഇക്കാര്യമാണ് ആരാധകർക്കിടയിൽ ഇരുവരുടെയും വിവാഹമാണോയെന്നുള്ള സംശയങ്ങള്‍ക്ക് ഇടയാക്കിയത്. View this post on Instagram A post shared by Bollywood pap king (@bollywoodpapking)ALSO READ: ‘പേട്രിയറ്റിൽ മമ്മൂട്ടിയാണോ മോഹൻലാലാണോ നായകൻ?’: മമ്മൂക്കയുടെ മറുപടി ഞങ്ങള്‍ രണ്ടാളുമല്ല മറ്റൊരാളാണ്….മൂവരും തമ്മിൽ മുംബൈയിലെ ഹോട്ടലിൽവെച്ചാണ് കണ്ടുമുട്ടിയത്. സ്മൃതിയുടെ അച്ഛനും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരാധകരെല്ലാം വൻ ഞെട്ടലിലാണ്. എന്താണ് സംഭവിക്കുന്നതെന്നും തന്നെ വഞ്ചിച്ചവനെ വിവാഹം ചെയ്യുന്നത് വ‍ഴി എന്ത് സന്ദേശമാണ് സ്മൃതി മന്ദാന സമൂഹത്തിന് നൽകാൻ ആഗ്രഹിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കള്‍ എ‍ഴുതി.The post സ്മൃതി മന്ദാന – പലാഷ് മുച്ചൽ വിവാഹം ഉടൻ? വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.