കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 600 രൂപ കൂടി

Wait 5 sec.

കൊച്ചി| പശ്ചിമേഷ്യന്‍ യുദ്ധഭീതി താത്ക്കാലികമായി ഒഴിഞ്ഞതോടെ കുതിച്ചുയര്‍ന്ന് സ്വര്‍ണവില. പവന് 600 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,12,200 രൂപയായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 14,025 രൂപയുമായി.ഇന്നലെ ഒരു പവന് 1,11,600 രൂപയായിരുന്നു സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയിരുന്നെങ്കിലും പിന്നീട് അസംസ്‌കൃത എണ്ണവില ഉയര്‍ന്നതോടെ സ്വര്‍ണ വില ഇടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഒരു ലക്ഷത്തിനും താഴേക്ക് പോയ ശേഷമാണ് വീണ്ടും സ്വര്‍ണവില ഉയര്‍ന്നത്.