അമ്പലപ്പുഴയിൽ ജയം ഉറപ്പാണെന്ന് വ്യക്തമാക്കി എച്ച് സലാം. കഴിഞ്ഞ തവണത്തെ അത്രയും ഭൂരിപക്ഷം നേടും ബിജെപി വോട്ടുകൾ യുഡിഎഫിന് ചെയ്തു, ഇത് പോളിംഗ് ഡേയിൽ പ്രകടമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.ബിജെപിയുടെ വോട്ട് എത്ര യുഡിഎഫ് പിടിക്കും എന്നതനുസരിച്ച് ആവും ഭൂരിപക്ഷം മണ്ഡലത്തിന്റെ ചില ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞിരുന്നു. പോളിങ് ഡേയിൽ ബിജെപി യുഡിഎഫ് ധാരണ പരസ്യമായി പ്രകടമായിന്യൂനപക്ഷ മേഖലയിൽ ഉണ്ടായ വലിയ ക്യൂ ഇടതുപക്ഷത്തിന് ലഭിച്ച വോട്ടാണന്നും അദ്ദേഹം വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തി. 78% ജനങ്ങൾ ആണ് സംസ്ഥാനത്ത് വിധിയെഴുതിയത്. എസ് ഐ ആറിൽ നിന്ന് 8.57 % പേർ പുറത്തായതാണ് പോളിങ് ശതമാനം ഉയരാൻ കാരണമെന്ന് നിഗമനം.23 ദിവസം നീണ്ട വാശിയേറിയ പ്രചരണത്തിന് ഒടുവിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിച്ചത് എന്നാൽ 6 30 മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ എല്ലാം വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിച്ചത്.The post അമ്പലപ്പുഴയിൽ യുഡിഎഫ് ബിജെപി ഡീൽ:യുഡിഎഫിന് വോട്ട് ചെയ്യാൻ ബിജെപി നിർദേശിച്ചു; എച്ച് സലാം appeared first on Kairali News | Kairali News Live.