പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ കേസ്

Wait 5 sec.

ആലപ്പുഴ| അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പോലീസ്. എല്‍ഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കെതിരെയും പൂച്ചാക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് നടപടി.പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തില്‍ കയറാന്‍ ആര്‍ക്കും അനുവാദം ഇല്ലെന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ് നടപടി. പോളിങ് സമയത്തിനുശേഷം പോളിങ് ബൂത്തില്‍ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കുത്തിയിരുന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതിഷേധിച്ചിരുന്നു.