വിശ്വസിക്കാൻ പറ്റുന്ന സംവിധാനമല്ല യുഡിഎഫ് വയനാട് ഫണ്ട് തട്ടിപ്പ് ഉത്തമ ഉദാഹരണം; പി രാജീവ്

Wait 5 sec.

നിയമസഭ തെരഞ്ഞെടുപ്പിലെ സാഹചര്യം വിലയിരുത്തി പി രാജീവ്. കഴിഞ്ഞ തവണയും യുഡിഎഫ് വൻ വിജയം ഉണ്ടാകുമെന്ന് തന്നെ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.വിജയം മുന്നിൽക്കണ്ട് അവർ സ്റ്റാഫിനെ വരെ തീരുമാനിച്ചിരുന്നു. സർക്കാരിന് എതിരെ ഭരണവിരുദ്ധ വികാരം ഇല്ല. നേട്ടങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി തന്നെ എത്തിക്കാൻ കഴിഞ്ഞു. സർക്കാരിനെതിരെയുള്ള വികാരമൊന്നും പ്രചാരണ രംഗത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ന്യൂനപക്ഷത്തിൻ്റെ പിന്തുണ ഉണ്ടായിട്ടുണ്ട്, യുഡിഎഫ് വിശ്വസിക്കാൻ പറ്റുന്ന സംവിധാനമല്ല വയനാട് ഫണ്ട് തട്ടിപ്പ് തന്നെയാണ് ഇതിന് ഉദാഹരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഇനിയെങ്കിലും വയനാട് കണക്ക് പുറത്ത് വിടാൻ കോൺഗ്രസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന് കോടതി പറഞ്ഞിട്ടില്ല, പിന്നെ എന്തടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യം എന്നറിയില്ല എക്സിക്യൂട്ടീവിന്റെ ഷൂവിനകത്തേക്ക് കോടതിക്ക് കയറി നിൽക്കാൻ പറ്റുമോ എന്നും പി.രാജീവ് പറഞ്ഞുThe post വിശ്വസിക്കാൻ പറ്റുന്ന സംവിധാനമല്ല യുഡിഎഫ് വയനാട് ഫണ്ട് തട്ടിപ്പ് ഉത്തമ ഉദാഹരണം; പി രാജീവ് appeared first on Kairali News | Kairali News Live.