വർഗീയ ധ്രുവീകരണം കൊണ്ട് വിജയം നേടാൻ ബിജെപിയും കോൺഗ്രസും ശ്രമിച്ചു; എ കെ ബാലൻ

Wait 5 sec.

ഇതു പോലെ കള്ള പണം കൊണ്ടും വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം കൊണ്ടും വിജയം നേടാൻ ശ്രമം നടത്തിയ മറ്റൊരു തെരഞ്ഞെടുപ്പില്ലെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫും ബിജെപിയും മത്സരിച്ചാണ് ഈ ശ്രമങ്ങൾ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ‘ഒരു ഭാഗത്ത് ബിജെപിയും മറുപക്ഷത്ത് യുഡിഎഫും ഇത് ചെയ്തു’ എ കെ ബാലന്റെ വാക്കുകൾ.ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ നിൽക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മാത്യു കുഴൽനാടൻ നത്തിയത് വൃത്തികെട്ട ആരോപണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി രാജ്യത്ത് അധികാരത്തിൽ വന്നത് എങ്ങനെെയാണ് എന്നതിന്റെ ഉദാഹരണമാണ് കണ്ണാടിയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.The post വർഗീയ ധ്രുവീകരണം കൊണ്ട് വിജയം നേടാൻ ബിജെപിയും കോൺഗ്രസും ശ്രമിച്ചു; എ കെ ബാലൻ appeared first on Kairali News | Kairali News Live.