ഹിസ്ബുല്ല തലവൻ നഈം ഖാസിമിൻ്റെ അനന്തരവൻ വ്യേമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്റാഈൽ സൈന്യം

Wait 5 sec.

ബെയ്റൂത്ത് | ഹിസ്ബുല്ല തലവൻ നഈം ഖാസിമിൻ്റെ അനന്തരവനും പേഴ്സണൽ സെക്രട്ടറിയുമായ അലി യൂസുഫ് ഹർഷിയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു. ബുധനാഴ്ച രാത്രി ബെയ്റൂത്തിൽ ഇസ്റാഈൽ നടത്തിയ ശക്തമായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് അവകാശവാദം.ഹിസ്ബുല്ലയുടെ നേതൃനിരയിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലി യൂസുഫ് ഹർഷി. നഈം ഖാസിമിൻ്റെ അടുത്ത സഹായി എന്ന നിലയിൽ സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. ബെയ്റൂത്ത് കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തിൽ ഇയാൾക്കൊപ്പം മറ്റ് ചില ഹിസ്ബുല്ല അംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നേരത്തെ ഹിസ്ബുല്ല തലവൻ നഈം ഖാസിം കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് അടക്കം അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത് തെറ്റാണെന്നും അദ്ദേഹത്തിൻ്റെ അനന്തരവനാണ് കൊല്ലപ്പെട്ടതെന്നും റോയിട്ടേഴ്സ് പിന്നീട് തിരുത്തി.ഗസ്സയിലും ലെബനാനിലും ഇസ്റാഈൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഹിസ്ബുല്ലയുടെ ഉന്നത ഉദ്യോഗസ്ഥനെ ലക്ഷ്യം വെച്ച് ഈ നീക്കം നടന്നത്. അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മേഖലയിൽ സംഘർഷം അയവില്ലാതെ തുടരുകയാണ്.SummaryThe Israeli military announced that it killed Ali Yusuf Harshi, the nephew and personal secretary of Hezbollah leader Naim Qassem, in a strike on Beirut. The IDF targeted Harshi during an overnight operation, marking a significant hit on the group’s leadership structure. While initial reports caused confusion regarding the target, official sources clarified that the strike specifically eliminated Qassem’s close aide and relative.