വടക്കാഞ്ചേരിയിൽ കള്ളവോട്ട് ആരോപണമുന്നയിച്ച് വോട്ടർ. ഗേൾസ് സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ വടക്കാഞ്ചേരി സ്വദേശി സജീവിന്റെ വോട്ട് പോസ്റ്റൽ വോട്ട് ചെയ്തതായി കണ്ടെത്തി. വടക്കാഞ്ചേരിയിലെ 49ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് രേഖപ്പെടുത്താനായി ബൂത്തിൽ എത്തിയപ്പോഴാണ് സജീവ് വിവരം അറിയുന്നത്. ഇതോടെ വോട്ട് ചെയ്യാനാകാതെ പ്രതിസന്ധിയിലായിരിക്കയാണ് സജീവ്. വടക്കാഞ്ചേരി പാറപ്പറമ്പ് സ്വദേശിയാണ് സജീവ്. പരാതി നൽകുമെന്നും സജീവ് അറിയിച്ചു. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാണ്.The post വടക്കാഞ്ചേരിയിൽ കള്ളവോട്ട് ആരോപണം;തന്റെ പേരിൽ തപാൽ വോട്ട് ചെയ്തതായി വോട്ടർ appeared first on Kairali News | Kairali News Live.