സമാധാനം ആഗ്രഹിക്കുന്നവർ എൽ ഡി എഫിന് വോട്ട് ചെയ്യുമെന്ന് എം മുകേഷ്. സമാധാനത്തോടെ ജീവിക്കണോ വേണ്ടേയെന്ന് തീരുമാനിച്ചാൽ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. ഭരണ തുടർച്ചയുണ്ടാകും. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്. ആ സേവനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.പൊതുപരിപാടികളിൽ സജീവമല്ലെന്ന ആക്ഷേപം ഉയരുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്. തിരക്കുണ്ട് എന്നത് സത്യമാണ്. പിന്നെ പൊതുപരിപാടികളിൽ പുതിയ ആൾക്കാരും വരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: മുഖ്യമന്ത്രിക്കെതിരായ രേവന്ത് റെഡ്ഡിയുടെ പരാമർശം: കേരളത്തെ അവഹേളിക്കാൻ രേവന്ത് റെഡ്ഡി ആരാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പിഅതേസമയം, എൽ ഡി എഫ് വൻവിജയം നേടുമെന്ന് തൃത്താല എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ അധികം സീറ്റുകൾ നേടി എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ ഭരണമേൽപ്പിക്കുന്ന കാര്യം ജനങ്ങള്‍ക്ക് ആലോചിക്കാൻ പോലും കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. The post ‘സമാധാനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യും’; എം മുകേഷ് appeared first on Kairali News | Kairali News Live.