കോഴിക്കോട്|ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ സ്ഥാപനങ്ങളുടെയും പ്രിൻസിപ്പാൾ, മാനേജർ എന്നിവർ ഉൾപ്പെടെയുള്ള സ്ഥാപന മേധാവികളുടെ സംഗമം നാളെ നടക്കും. രാവിലെ 6.30 മുതൽ ഓൺലൈനിലാണ് സംഗമം നടക്കുന്നത്. ബന്ധപ്പെട്ട സ്ഥാപന മേധാവികൾ നിർബന്ധമായും സംഗമത്തിൽ പങ്കെടുക്കണമെന്ന് പ്രോ ചാൻസിലർ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി വാർത്താകുറിപ്പിൽ അറിയിച്ചു.ഏകജാലകം (ജെ സാറ്റ്) വഴിയുള്ള പ്രവേശനം, മാനേജ്മെൻ്റ് ക്വാട്ടയിലേക്കുള്ള അപേക്ഷ, പുതിയ ക്രെഡിറ്റ് സംവിധാനം പ്രകാരമുള്ള പരീക്ഷാ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളാണ് സംഗമം ചർച്ച ചെയ്യുന്നത്.