കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ കനത്ത പോളിംഗ്. നിലവിൽ 75.01 ശതമാനം കടന്നിരിക്കുകയാണ് പോളിംഗ്. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 2,71,42,952 വോട്ടർമാർ പോളിങ്ങിൽ പങ്കാളികളാകും. മെയ് നാലിനാണ് വോട്ടെണ്ണൽ. ആറ് മണിയോടെ മോക് പോളിങ് ആരംഭിച്ചു. രാവിലെ ഏഴുമണിയോടെ പല ബൂത്തുകളിലും പോളിംഗ് തുടങ്ങിയിരുന്നു. ഉച്ച കഴിഞ്ഞതോടെ ആളുകൾ കൂടുതലായി എത്തി വോട്ട് ചെയ്യുകയാണ്. അവസാന മണിക്കൂറിൽ വലിയ നീണ്ട നിര തന്നെ ആണ് പല ബൂത്തുകളിലും കാണാൻ കഴിയുന്നത്. സ്ഥാനാർഥികളും രാവിലെ തന്നെ തങ്ങളുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് പോളിങ് ആരംഭിക്കാൻ വൈകി.ALSO READ: സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും പേരിൽ കള്ളവോട്ട്; ഒരേ പേരിലുള്ള ആളുകളെ എത്തിച്ചത് ബിജെപിരാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ പല പ്രമുഖരും വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.കേരളത്തിനൊപ്പം അസമിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. അസമിൽ 126 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ആകെ 2.50 കോടി വോട്ടർമാർ. പുതുച്ചേരിയിൽ 30 സീറ്റാണുള്ളത്. 9.50 ലക്ഷം വോട്ടർമാർ.The post വിധിയെഴുത്ത് അവസാന മണിക്കൂറിൽ; കേരളത്തിൽ കനത്ത പോളിംഗ്, 75.01 % appeared first on Kairali News | Kairali News Live.