വനിത സംവരണ ഭേദഗതി ബിൽ ഏപ്രിൽ 16നു പാസാക്കുമെന്ന് പ്രധാനമന്ത്രി. എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രിയുടെ ലേഖനം. ലോക്സഭ നിയമസഭ സീറ്റുകളുടെ എണ്ണം 50% ആയി വർധിപ്പിച്ചു വനിത സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സീറ്റുകളുടെ ആകെ എണ്ണം 50 വർധിപ്പിച്ചു കൊണ്ട് സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാനാണ് കേന്ദ്ര പദ്ധതി. മണ്ഡല പുനർനിർണയത്തിലൂടെ നിലവിലെ 543 സീറ്റുകളിൽ നിന്ന് ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയരും. ആകെ സീറ്റുകളുടെ മൂന്നിലൊന്ന് സ്ത്രീകൾക്കായി മാറ്റിവെക്കുന്നതോടെ ലോക്സഭയിൽ മാത്രം 273 വനിതാ അംഗങ്ങൾ ഉണ്ടാകും. ‘നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ ഏപ്രിൽ 16 ന് പാർലമെന്റിൽ അവതരിപ്പിക്കും. ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസ്സാക്കണമെന്ന് ആവിശ്യപ്പെട്ട മോദി എം പി മാരുടെ പിന്തുണയും തേടിയിട്ടുണ്ട് .2029 മുതലുള്ള ലോക്സഭാ , നിയമസഭ ഇലക്ഷൻ മുതൽ വനിത സംവരണം നടപ്പിലാക്കും എന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.ALSO READ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകൾ നശിപ്പിച്ചു; റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകനെതിരെ കേസ്2023 സെപ്റ്റംബറിൽ രാഷ്ട്രപതി അംഗീകാരം നൽകിയ സ്ത്രീസംവരണ ബില്ലിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിക്കുന്നത്.നേരത്തെ 2027ലെ സെൻസസ് പൂർത്തിയാക്കിയ ശേഷം സംവരണം നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസസ് നടപടികൾ 2034 വരെ നീളുമെന്നതിനാൽ 2011ലെ സെൻസസ് അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താനാണ് തീരുമാനം . അതിനായി . മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ നീക്കാനുള്ള ഭേദഗതികളും സഭയിൽ അവതരിപ്പിക്കും. അതേസമയം ജനസംഖ്യ അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാണ്.The post സ്ത്രീകൾക്ക് 33 ശതമാനം സംവരണം; വനിത സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം appeared first on Kairali News | Kairali News Live.