നമ്മൾ കുട്ടിക്കാലം മുതൽ കേട്ട് ശീലിച്ച ചില കഥകൾ ഉണ്ട്. നർമ്മവും കൗതുകവും ചാലിച്ചിട്ടുണ്ടെങ്കിലും പല സത്യങ്ങളും നമ്മളെ മനസ്സിലാക്കിത്തരുന്നവ. അതിൽ തന്നെ ഏറ്റവും പ്രശസ്തമായ ഒന്നാണ് കാക്കക്കൂട്ടിൽ വളരുന്ന കുയിലിന്റെ കഥ. കാക്കയില്ലാത്ത തക്കം നോക്കി കുയിലമ്മ കാക്കക്കൂട്ടിൽ ഇടുന്ന മുട്ട വിരിഞ്ഞു കഴിയുമ്പോൾ അവിടെയുള്ള കാക്കക്കുഞ്ഞുങ്ങളെക്കാൾ അലറിക്കരഞ്ഞു തീറ്റ മോഷ്ടിച്ചു മറ്റു കുഞ്ഞുങ്ങളെ നശിപ്പിച്ചു ഒടുവിൽ തള്ളക്കാക്കയെയും പറ്റിച്ചു എല്ലാം കൈപ്പിടിയിലാക്കി കടന്നു കളയുന്ന കഥ. ആ കഥയിലൂടെ നമ്മൾ പഠിക്കുക കാക്കയുടെയും കുയിലിന്റെയും കഥ മാത്രമല്ല, ജീവിതപാഠം കൂടിയാണ്. ഇതിവിടെ പറയുന്നതിന്റെ കാരണം കഴിഞ്ഞ കുറച്ചു ദിനങ്ങളായി കേരളത്തെ ചുറ്റിപ്പറക്കുന്ന കോൺഗ്രസ് കൂട്ടിൽ തീറ്റ തിന്നു വളരുന്ന ഒരു സംഘപരിവാർ വിസ്മയ കുയിലിനെ കണ്ടതുകൊണ്ടാണ്.കേരളത്തിൽ വികസനക്ഷേമ പ്രവർത്തനങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടത് ജനകീയ സർക്കാർ തുടർഭരണത്തിലേക്ക് നീങ്ങുന്നതിൽ വിറളിപൂണ്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘവും കേരളമണ്ണിൽ ഇറക്കിയ അവസാന ആയുധമാണ് തെലുങ്കാന മുഖ്യമന്ത്രി ആയ രേവന്ത് റെഡ്‌ഡി എന്ന വിസ്‌മയക്കുയിൽ. എന്നാൽ തമാശയെന്തെന്നാൽ രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ നേരിടുന്ന ആളാണ് കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും കുറ്റം പറയുന്നത് എന്നതാണ്. അസോസിയേഷൻ ഫോർ ഡെമോക്രറ്റിക് റീഫോംസ് പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ പേരിൽ 89 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാധാരണ നിയമലംഘനങ്ങളിൽ നിന്ന് തുടങ്ങി ഭീഷണിപ്പെടുത്തൽ, വഞ്ചന, കള്ളരേഖ നിർമ്മാണം, പൊതു സമാധാനം ലംഘിക്കൽ തുടങ്ങിയ നിരവധി ഗൗരവമേറിയ കേസുകൾ ആണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതിൽ തന്നെ ഏറെ കുപ്രസിദ്ധമാണ് 2015ലെ “കാശ് ഫോർ വോട്ട് ” കേസ് . ഒരു എംഎൽഎയ്ക്ക്, വോട്ട് വാങ്ങാൻ പണം നൽകാൻ ശ്രമിച്ചെന്നാരോപിച്ച്, അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും കേസ് ഇന്നും കോടതിയിൽ തുടരുന്നു.കേരളത്തിലെത്തിയത് മുതൽ അദ്ദേഹം പാടിനടന്നത് പ്രതിപക്ഷ നേതാവിനെപ്പോലും ഞെട്ടിക്കുന്ന നുണകളും അതിലുപരി കേരളത്തെയും കേരളജനതയെയും അപമാനിക്കുന്ന വാക്കുക്കളുമാണ്. കേരളം അധഃപതിച്ചു കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണെന്നു പറഞ്ഞു കേരളജനതയെ അപമാനിച്ച അദ്ദേഹം പ്രിയങ്കരനായ നമ്മുടെ മുഖ്യമന്ത്രിയെ തികച്ചും പാർലമെന്ററി അല്ലാത്ത വാക്കുകൾ ഉപയോഗിച്ചാണ് അപമാനിച്ചത്. ഇതിനെ തുടർന്നുണ്ടായ വൻ പ്രതിഷേധം ഭയന്നു അദ്ദേഹം തടിതപ്പിയെങ്കിലും ഇത് വരെ അദ്ദേഹത്തിന്റെ വാക്കുകളെ എതിർക്കാൻ ഒരു കോൺഗ്രസ് പ്രവർത്തകനും കടന്നുവന്നില്ല എന്നതും ശ്രദ്ധേയമാണ്.എന്നാൽ ഈ രേവന്ത് റെഡ്‌ഡി ബിജെപി -കോൺഗ്രസ് ഡീലിൽ നിന്നും വിരിഞ്ഞ മറ്റൊരു വിസ്മയമാണെന്ന് മനസ്സിലാക്കുമ്പോൾ തന്നെ കോൺഗ്രെസ്സുകാരുടെ ഈ മൗനത്തിന്റെ കാരണം മനസ്സിലാവും. ഒരു 15 വർഷം മുമ്പ് വരെ ബിജെപിയുടെയും ആർഎസ്എസ്സിന്റെയും സജീവ പ്രവർത്തകനായിരുന്നു റെഡ്‌ഡി. എബിവിപി യിലൂടെ വളർന്നു 2006ഇൽ ജില്ലാപഞ്ചായത്തിലേക്കും അടുത്തവർഷം നിയമസഭാ കൗണ്സിലിലേക്കും എത്തിയ അദ്ദേഹം അസ്സെംബ്ലിയിൽ എത്തുന്നത് ബിജെപി സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശത്തിലൂടെയാണ്.എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ വഴിത്തിരിവുനടക്കുന്നതു 2017 ഇൽ കോൺഗ്രസിൽ എത്തുന്നതോടെയാണ്. യാതൊരു കോൺഗ്രസ് അനുഭാവവും കാട്ടാത്ത നേതാവ് അപ്രതീകഷിതമായി കോൺഗ്രസിൽ എത്തി വിസ്മയിച്ചത് പണത്തിന്റെ ഹുങ്ക് കൊണ്ട് മാത്രമല്ല വര്ഷങ്ങളായി ഇന്ത്യയിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ കാണുന്ന ബിജെപി കോൺഗ്രസ് അന്തർധാരയുടെ ഭാഗമായി കൂടിയാണ്. പിന്നീട് തെലുങ്കാന മുഖ്യമന്ത്രിയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച അതിവേഗതയിലായിരുന്നു.പക്ഷെ മുഖ്യമന്ത്രിയായി തുടരുമ്പോഴും ആർഎസഎസ് അജണ്ട പിന്തുടരുന്നതിൽ നിന്നും അദ്ദേഹം പിന്മാറിയിട്ടില്ല. യോഗിയുടെ ബുൾഡോസർ രാജ് മാതൃക ദക്ഷിണേന്ത്യയിൽ നടപ്പിലാക്കി തെന്നിന്ത്യൻ യോഗി ആവാനുള്ള മത്സരത്തിലാണ് തെലുങ്കാനയിലെ രേവന്തിന്റെ കോൺഗ്രസ് സര്ക്കാരും കർണാടകയിലെ സിദ്ധാരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാരും, ആയിരക്കണക്കിന് പാവപ്പെട്ടവരെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ വഴിയാധാരമാക്കിയ രേവന്തിന്റെ ബുൾഡോസർ രാജിനെ പറ്റി ഒന്ന് മൂളാൻ പോലും കൊണ്ഗ്രെസ്സ് നേതൃത്വം തയാറാകാത്തത് പാർട്ടിയിലെ സംഘപരിവാർ സാന്നിധ്യത്തിന്റെ നേർസാക്‌ഷ്യം ആയി.Also Read: ‘ഇപ്പൊ പറഞ്ഞത് കറക്ടായി’തെലങ്കാനയെ ഗുജറാത്ത് മോഡലാക്കി രേവന്ത്മറ്റൊരു രസകരമായ തമാശ കേരളത്തിൽ വലിയ അഴിമതിയും ദുര്ഭരണവുമാണെന്ന തെലുങ്കാന മുഖ്യന്റെ വിടുവായത്തം ആണ്. വികസനം കാണാൻ തെലുങ്കാനയിലേക്ക് തന്നെ ക്ഷണിച്ച രേവന്തിന് കൃത്യമായ മറുപടി ആണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ശമ്പളവും പെൻഷനും നിരന്തരം മുടങ്ങുന്ന , നീതി ആയോഗ് സൂചികകളിലെ ദാരിദ്ര നിരക്ക്, സാക്ഷരതാ നിരക്ക്, സുസ്ഥിര വികസന നിരക്ക് അടക്കം എല്ലാ മേഖലയിലും കേരളത്തിന് പിന്നിലായി തെലുങ്കാനയിൽ നിന്നും ഒരു പാഠവും വേണ്ടായെന്ന മറുപടിക്കു പിന്നാലെ രേവന്ത് റെഡ്ഢിയുടെയും സംഘത്തിന്റെയും വായടഞ്ഞു.ഒപ്പം ഇപ്പോൾ കോൺഗ്രസ് കേരളത്തിൽ ഏറെ കൊട്ടിഘോഷിച്ചു പരസ്യം ചെയുന്ന ഇന്ദിര ഗുറെന്റീസ് എന്ന് വിളിപ്പേരുള്ള അഞ്ചിന വാഗ്ദാനങ്ങളെ പറ്റിയും ചോദ്യങ്ങൾ വന്നു കഴിഞ്ഞു. തെലങ്കാനയിൽ തെരഞ്ഞെടുപ്പിന് മുൻപ് റെഡ്‌ഡി നടത്തിയ സമാനമായ ഉറപ്പുകളായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സഹായം, പെൻഷൻ 4,000 രൂപയായി വർദ്ധിപ്പിക്കൽ, വിദ്യാർത്ഥികൾക്ക് 5 ലക്ഷം രൂപ വിദ്യാ ഭരോസ കാർഡ്, കർഷകർക്കും കുടിയാൻ കർഷകർക്കും ഏക്കറിന് 15,000 രൂപ വാർഷിക സഹായം, കർഷകത്തൊഴിലാളികൾക്ക് 12,000 രൂപ പിന്തുണ, എന്നിവ അധികാരത്തിലേറി രണ്ട് വർഷത്തിലേറെയായിട്ടും വെള്ളത്തിൽ വരച്ച വരപോലെ തുടരുന്നു. ചുരുക്കത്തിൽ വൻ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുക എന്ന രേവന്ത റെഡ്‌ഡി മോഡൽ ആണ് കോൺഗ്രസ് കേരളത്തിൽ തെലങ്കാനയിൽ നിന്നും ഇറക്കുമതി ചെയ്യുക എന്ന് വ്യക്തമായി കഴിഞ്ഞു.The post രേവന്ത് റെഡ്‌ഡി അഥവാ സംഘപരിവാർ കോൺഗ്രസ് കൂട്ടിലിട്ടു വിരിയിച്ച വിസ്മയ കുയിൽ appeared first on Kairali News | Kairali News Live.