ആക്രമണ ഭീഷണി: സൗദി-ബഹ്‌റൈൻ കോസ്‌വേ അടച്ചു, ഗതാഗതം പൂർണ്ണമായും നിർത്തലാക്കി

Wait 5 sec.

ദമ്മാം: സൗദി അറേബ്യയെയും അയൽരാജ്യമായ ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക കരമാർഗ്ഗമായ കിംഗ് ഫഹദ് കോസ്‌വേ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി.സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട് ഇറാൻ്റെ ഭാഗത്തുനിന്ന് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയായാണ് ഗതാഗതം നിർത്തിവെച്ചതെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു.സൗദിയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് കോസ്‌വേ അടയ്ക്കാനുള്ള തീരുമാനം വന്നത്. 25 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം സൗദിയെയും ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന ഏക റോഡ് മാർഗ്ഗമാണ്.പതിനായിരക്കണക്കിന് യാത്രക്കാരും ചരക്ക് വാഹനങ്ങളും ദിവസേന കടന്നുപോകുന്ന ഈ പാത അടച്ചത് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഗതാഗതത്തെയും വ്യാപാരത്തെയും സാരമായി ബാധിക്കും.ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ചയ്ക്കുള്ളിൽ തുറന്നു നൽകിയില്ലെങ്കിൽ ഇറാന്റെ പാലങ്ങളും പവർ പ്ലാൻ്റുകളും ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.ഇതിന് തിരിച്ചടിയായി, ഇറാന്റെ സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെ ആക്രമണമുണ്ടായാൽ അതിശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. ഈ വാക്പോര് മുറുകുന്നതിനിടയിലാണ് കിംഗ് ഫഹദ് കോസ്‌വേ അടച്ചിടാൻ സൗദി അധികൃതർ തീരുമാനിച്ചത്.അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതുമുതൽ ഗൾഫ് മേഖലയിലുടനീളം ഇറാൻ്റെ മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ട്.സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും തന്ത്രപ്രധാനമായ പാലങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്നാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കോസ്‌വേ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.The post ആക്രമണ ഭീഷണി: സൗദി-ബഹ്‌റൈൻ കോസ്‌വേ അടച്ചു, ഗതാഗതം പൂർണ്ണമായും നിർത്തലാക്കി appeared first on Arabian Malayali.