രാഹുൽഗാന്ധി പറയുന്നത് അബദ്ധ ജഡിലമായ കാര്യങ്ങൾ അത് മുഖവിലക്കെടുക്കേണ്ടതില്ല മുഖ്യമന്ത്രി പിണറായി വിജയൻ.കോൺഗ്രസ് ഇതര മുഖ്യമന്ത്രിമാരോട് രാഹുൽ ഗാന്ധിയുടെ സമീപനം എന്താണെന്ന് അദ്ദേഹം ചോദിച്ചു. രാഹുലിൻ്റേത് ബിജെപി യെ സഹായിക്കുന്ന രീതിയാണ്. യുഡിഎഫ് കേരളത്തിൽ മാറിമാറി ഭരിച്ചിട്ടുണ്ട്. കേന്ദ്രത്തിൻ്റെ അവഗണനക്കെതിരെ ഒരക്ഷരം പ്രതികരിക്കാൻ യുഡിഎഫ് തായ്യാറായില്ലെന്നും ബി ജെ പി ക്കെതിരെ പ്രതിഷേധിക്കാൻ UDF തയ്യറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫിൻ്റെ ഭാഗത്ത് നിന്നും ബി ജെ പി യെ സഹായിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്തതായി ചൂണ്ടിക്കാണിക്കാൻ പറ്റുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.ഡിൽ ആരോപണം യുഡിഎഫിൻ്റെ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ നേതൃത്വത്തിലുള്ളത് 30 ശതമാനം പഴയ കോൺഗ്രസുകാരാണെന്നും വേണുഗോപാൽ രാജ്യസഭാ എംപി സ്ഥാനംരാജിവെച്ച് ബിജെപി ക്ക് അവസരം ഉണ്ടാക്കിയ ആളാണെന്നും അദ്ദേഹം പറഞ്ഞു.Also read: കേരളത്തിൻ്റെ മനസ് എൽഡിഎഫിനൊപ്പം ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് കനത്ത നിരാശ: പിണറായി വിജയൻഒരാൾ അധപതിക്കാൻ തീരുമാനിച്ചുവെന്നും ഭുവനേശ്വരൻ കൊലചെയ്യപ്പെട്ടത് എങ്ങനെയെന്ന് നാടിനറിയാമെന്നും ജി സുധാകരൻ്റെ പരാമർശത്തിൽ പ്രതികരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ചെയ്യാൻ പാടില്ലാത്ത കാര്യമാണ് സുധാകരൻ സി എസ് സുജാതയെപ്പറ്റി പറഞ്ഞതെന്നും അത് സ്ത്രീത്വത്തെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊന്നും അമ്പലപ്പുഴയിൽ ഏശില്ലെന്നും അദ്ദേഹം പറഞ്ഞു.The post രാഹുൽഗാന്ധി പറയുന്നത് അബദ്ധ ജഡിലമായ കാര്യങ്ങൾ, അത് മുഖവിലക്കെടുക്കേണ്ടതില്ല: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.