‘തേങ്ങ ചായ’ കുടിച്ചിട്ടുണ്ടോ? ചായ പ്രേമികൾക്കിതാ ഒരു വെറൈറ്റി ചായ

Wait 5 sec.

ചായ കുടിക്കാതെ ഒരു ദിവസം തള്ളിനീക്കാൻ പറ്റാത്ത നിരവധിപ്പേർ ഉണ്ടാകുമല്ലേ. അങ്ങനെയുള്ള ചായപ്രേമികൾക്ക് പരീക്ഷിച്ച് നോക്കാൻ പറ്റുന്ന ഒരു വെറൈറ്റി റെസിപ്പിയാണ് പറയുന്നത്. അതെ, തേങ്ങ ചായ! തേങ്ങകൊണ്ട് കറിയും ഉപ്പേരിയും ചമ്മന്തിയുമൊക്കെ ഉണ്ടാക്കുന്നവർക്ക് ഇനി തേങ്ങ കൊണ്ട് ചായയുമുണ്ടാക്കാം.വളരെ എളുപ്പത്തിൽ നമുക്ക് തേങ്ങാ ചായ ഉണ്ടാക്കാനാകും. ഈ വെറൈറ്റി ചായ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.ALSO READ: ഓംലെറ്റ് കഴിച്ച് മടുത്തോ, വെറൈറ്റിയായി എ​ഗ് ബൈറ്റുകൾ ഉണ്ടാക്കിയാലോ? സിംപിളാണ്ആവശ്യമായ സാധനങ്ങൾതേങ്ങാപ്പാല്‍- മുക്കാല്‍ കപ്പ്വെള്ളം- രണ്ട് കപ്പ്കറുവാപ്പട്ട- ഒരു കഷ്ണംതക്കോലം- ഒന്ന്​ഗ്രാമ്പൂ- നാലെണ്ണംഏലക്ക- രണ്ടെണ്ണംടീ ബാഗ്- രണ്ടെണ്ണംപഞ്ചസാര – ഒരു ടേബിള്‍ സ്പൂണ്‍ഉണ്ടാക്കുന്ന വിധംആദ്യം രണ്ട് കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ഇതിലേക്ക് തക്കോലം, ഗ്രാമ്പൂ, ഏലക്ക എന്നിവയുമിടണം. ശേഷം തീ കുറച്ച് അഞ്ച് മിനിട്ട് വെച്ച് അടുപ്പില്‍ നിന്ന് മാറ്റാം. ഇതിലേക്ക് ടീ ബാഗിട്ട് അഞ്ച് മിനിറ്റ് വയ്ക്കണം.ALSO READ: അവധിക്കാലം മധുരമാക്കാൻ പാൽ പേട വീട്ടിൽ ഉണ്ടാക്കാം; ഈസി ആൻഡ് സിമ്പിൾ റെസിപ്പി ഇതാമറ്റൊരു പാനെടുത്ത് തേങ്ങാപ്പാലിലേക്ക് പഞ്ചസാര ചേര്‍ത്ത് ചൂടാക്കുക. പഞ്ചസാര അലിയുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റാം. ചായയില്‍ നിന്ന് ടീബാഗ് മാറ്റി കറുവാപ്പട്ടയിടുക. അരിച്ചശേഷം കപ്പുകളിലേക്ക് പകരാം. ചായയുടെ ഏറ്റവും മുകളിലായി തേങ്ങാപ്പാല്‍ നന്നായി അടിച്ച് ഒഴിക്കുക.The post ‘തേങ്ങ ചായ’ കുടിച്ചിട്ടുണ്ടോ? ചായ പ്രേമികൾക്കിതാ ഒരു വെറൈറ്റി ചായ appeared first on Kairali News | Kairali News Live.