കാസര്‍ഗോഡ്| കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ ബ്രോക്കര്‍ ഫീസ് നല്‍കിയില്ലെന്ന് ആരോപിച്ച് നവവരനെ കല്ല്യാണ ബ്രോക്കര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പി വി ഏബ്രഹാമിനാണ് വെട്ടേറ്റത്. സംഭവത്തില്‍ പറമ്പയില്‍ സ്വദേശി ബേബിയെ ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തു.അടുത്തയിടെയാണ് ഏബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഇതിന് ഇടനിലക്കാരനായിരുന്നു ബേബി. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും ഏബ്രഹാം ബ്രോക്കര്‍ ഫീസ് നല്‍കിയില്ലെന്നാണ് ബേബി പറയുന്നത്.ഇതില്‍ പ്രകോപിതനായ പ്രതി യുവാവിനെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന്റെ വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏബ്രഹാം തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയാണ്.