എൽ.പി.ജി. വിതരണം: പരിശോധന ഊർജിതമാക്കി

Wait 5 sec.

എൽ.പി.ജി. വിതരണത്തിൽ സംസ്ഥാനത്ത് വിവിധ തലങ്ങളിലുള്ള പരിശോധനകൾ ഊർജ്ജിതമായി നടന്നുവരുന്നതായി സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. മദ്ധ്യ പൂർവേഷ്യയിലെ യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നിലനിൽക്കുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന.സംസ്ഥാനത്ത് വിവിധ താലൂക്കുകളിലെ ഗ്യാസ് ഏജൻസികളിലായി 1113 പരിശോധനകളും, ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ച് 5809 പരിശോധനകളും നടത്തിയതിന്റെ ഭാഗമായി 251 എൽ.പി.ജി സിലിണ്ടറുകൾ  പിടിച്ചെടുത്തിട്ടുണ്ട്.സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധനയുടെ ഭാഗമായി 71 എൽ.പി.ജി സിലിണ്ടറുകളും പിടിച്ചെടുത്തിട്ടുള്ളതായി സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. എൽ.പി.ജി മേഖലയിലും പെട്രോളിയം ഉത്പന്ന മേഖലയിലും അവശ്യസാധന മേഖലകളിലും ഉണ്ടാകുന്ന അനാരോഗ്യകരമായ വിപണന രീതികൾ, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശ പ്രകാരമാണ് സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചത്.