കൈവിടില്ല; വീണുപോയ ക്യാമറാമാനെ പിടിച്ചെഴുന്നേൽപ്പിച്ച് സൂര്യകുമാർ യാദവ്, വാംഖഡെയുടെ ഹൃദയം കവർന്നത് ഇങ്ങനെ

Wait 5 sec.

കളിക്കളത്തിലെ വെടിക്കെട്ട് പ്രകടനങ്ങൾക്ക് പുറമെ തന്റെ വിനയത്തിലൂടെ വീണ്ടും ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക ചടങ്ങിനിടെ അബദ്ധത്തിൽ തെന്നിവീണ ക്യാമറാമാനെ സഹായിക്കാൻ ഓടിയെത്തിയ സൂര്യകുമാറിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയുടെ പേരിലുള്ള സ്റ്റാൻഡിന്റെ അനാച്ഛാദന ചടങ്ങിനിടെയായിരുന്നു സംഭവം. ഇതിനായി എത്തിയ സൂര്യകുമാറിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് ക്യാമറാമാൻ അബദ്ധത്തിൽ തെന്നിവീണത്. ഉടൻ തന്നെ മറ്റ് കാര്യങ്ങൾ മാറ്റിവെച്ച് താരം അദ്ദേഹത്തിനടുത്തേക്ക് എത്തുകയും, മറ്റു കുഴപ്പങ്ങൾ ഒന്നും അദ്ദേഹത്തിന് സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. താരത്തിന്റെ ഈ പ്രവർത്തി വളരെ പെട്ടെന്ന് ആണ് പ്രശംസയ്ക്ക് കാരണമായി മാറിയത്.ALSO READ: ഐപിഎൽ ആവേശം പുതുപ്പള്ളിയിലേക്ക്; ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക ബിസിസിഐ പ്രഖ്യാപിച്ചുക്രിക്കറ്റ് മൈതാനത്തെ സ്പോർട്സ്മാൻ സ്പിരിറ്റ് അതിരുകൾക്ക് പുറത്തും കാത്തുസൂക്ഷിക്കുന്ന സൂര്യകുമാറിന്റെ ഈ പ്രവർത്തി താരത്തിന്റെ വ്യക്തിത്വത്തിന്റെ തെളിവാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ഈ ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുള്ള പ്രമുഖർ എത്തിയിരുന്നു.The post കൈവിടില്ല; വീണുപോയ ക്യാമറാമാനെ പിടിച്ചെഴുന്നേൽപ്പിച്ച് സൂര്യകുമാർ യാദവ്, വാംഖഡെയുടെ ഹൃദയം കവർന്നത് ഇങ്ങനെ appeared first on Kairali News | Kairali News Live.