ഗൾഫ് മേഖലയിൽ നിർത്തിവെച്ച എസ്എസ്എൽസി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. പരീക്ഷകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല കൂടിയാലോചന യോഗം ചേർന്നതിനെ തുടർന്നാണ് ഈ നീക്കം.യുദ്ധസാഹചര്യത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പരീക്ഷകൾ എത്രയും വേഗം പൂർത്തിയാക്കി വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.Also Read: വെള്ളച്ചാട്ടത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമം; ആന്ധ്രാപ്രദേശിൽ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ, പരീക്ഷാ തീയതികളും മറ്റ് നിർദ്ദേശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. പരീക്ഷാ നടത്തിപ്പിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. നേരത്തെ പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിയിരുന്നു. കൂടാതെ മാർച്ച് 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിരുന്നു .The post ഗൾഫിലെ എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ തീരുമാനം appeared first on Kairali News | Kairali News Live.