ലബനാനിൽ സാധാരണക്കാർ മരിച്ചുവീഴുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Wait 5 sec.

ന്യൂഡൽഹി | ലബനാനിലെ വർധിച്ചുവരുന്ന സാധാരണക്കാരുടെ മരണസംഖ്യയിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. വെസ്റ്റ് ഏഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്റാഈൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്ന് ഇന്ത്യ വ്യക്തമാക്കി.ന്യൂഡൽഹിയിൽ നടന്ന അന്തർ മന്ത്രാലയ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ലബനാനിലെ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണെന്നും മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഏകദേശം 1000ത്തോളം ഇന്ത്യൻ പൗരന്മാർ ലബനാനിൽ താമസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലബനാനിലെ സമാധാനത്തിനും സുരക്ഷയ്ക്കുമായി പ്രവർത്തിക്കുന്ന യു എൻ ഇടക്കാല സേനയിൽ (UNIFIL) സൈന്യത്തെ നൽകുന്ന രാജ്യം എന്ന നിലയിൽ ഇപ്പോഴത്തെ സംഭവവികാസങ്ങൾ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജയ്‌സ്വാൾ പറഞ്ഞു. സാധാരണക്കാർ കൊല്ലപ്പെടുന്ന റിപ്പോർട്ടുകൾ ആഴത്തിലുള്ള ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.SummaryIndia has expressed grave concern over the rising civilian casualties in Lebanon caused by ongoing Israeli strikes. MEA spokesperson Randhir Jaiswal highlighted the disturbing situation and reiterated India’s commitment to regional peace and stability as a contributor to UNIFIL. He also confirmed that around 1,000 Indian nationals are currently in Lebanon and their safety is a priority.