ഇന്നത്തെ ദിവസം എങ്ങനെയാവും, എഴുന്നേറ്റ് വരുന്ന വഴി തന്നെ ഇങ്ങനെ ചിന്തിക്കാത്ത ആളുകൾ വിരളമായിരിക്കും. അതിരാവിലെ നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിനും നമ്മുടെ അന്നത്തെ ദിവസത്തെ നല്ലതാക്കാനും ചീത്തയാക്കാനും കഴിയുമെന്ന് പറഞ്ഞാലോ. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതും എഴുന്നേറ്റ വഴി ഫോൺ തിരയുന്നതും ഒരു ദിവസത്തെ എന‍ർജി കുറയ്ക്കുകയും, മാനസികമായി നമ്മളെ തള‍ർത്തിയേക്കാമെന്നും, ദീർഘമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും പഠനം പറയുന്നു. ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുമ്പോൾ മാറ്റം വരുത്തേണ്ടുന്ന നിങ്ങളിലെ തെറ്റായ ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങളിലെ നി‍ങ്ങളിലെ നി‍ർജ്ജലീകരണം തടയും, മാത്രമല്ല ഒരു ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷവാനായി വയ്ക്കാൻ ഈ ശീലത്തിന് സാധിക്കും. ഇത് മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.ഉറക്കമുണർന്ന ഉടൻ സോഷ്യൽ മീഡിയയോ ഇമെയിലോ പരിശോധിക്കുന്നത് മാനസിക സമ്മർദ്ദമുണ്ടാക്കും. പകരം, കുറച്ചു സമയം മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണം ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. ഇത് ഉച്ചവരെ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കും.രാവിലെ കുറച്ചു സമയം വെയിലത്ത് ചെലവഴിക്കുന്നത് ശരീരത്തിന്റെ ‘സർക്കാഡിയൻ റിഥം’ ക്രമീകരിക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും.കഠിനമായ വ്യായാമം ചെയ്തില്ലെങ്കിലും, കുറച്ചു സമയം യോഗയോ ലഘുവായ നടത്തമോ ചെയ്യുന്നത് ദിവസം മുഴുവൻ ഊർജ്ജം നൽകാൻ സഹായിക്കും. പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് പെട്ടെന്നുണ്ടാകുന്ന തളർച്ച ഒഴിവാക്കാൻ സഹായിക്കും. അലാറം അടിച്ചാൽ ഉടൻ എഴുന്നേൽക്കാൻ ശീലിക്കുക. വീണ്ടും വീണ്ടും സ്ലൂസ് ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കും.രാവിലെ ഒന്നിനും തിടുക്കം കൂട്ടാതിരിക്കാൻ തലേദിവസം തന്നെ ആവശ്യമായ കാര്യങ്ങൾ പ്ലാൻ ചെയ്തു വെക്കുക. ഇത് സമ്മർദ്ദരഹിതമായ ഒരു പ്രഭാതം ഉറപ്പാക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഫോൺ നോക്കാതെ, വെള്ളം കുടിച്ച്, അല്പസമയം വ്യായാമത്തിനോ സൂര്യപ്രകാശത്തിനോ വേണ്ടി മാറ്റിവെക്കുന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും.The post രാവിലെ എഴുന്നേറ്റയുടൻ ഫോൺ നോക്കല്ലേ;നിങ്ങളുടെ ദിവസം വെള്ളത്തിലാവും appeared first on Kairali News | Kairali News Live.