ആലപ്പുഴയില്‍ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല; യുവാവ് തീ കൊളുത്തി മരിച്ചു

Wait 5 sec.

ആലപ്പുഴ| ആലപ്പുഴ കൊമ്മാടിയില്‍ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിന് യുവാവ് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി മരിച്ചു. ആലപ്പുഴ കളപ്പുര ചക്കാലയ്ക്കല്‍ സന്തോഷ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. കയര്‍ ഫാക്ടറി ജീവനക്കാരനാണ് സന്തോഷ്.രാവിലെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യപിക്കാന്‍ ഭാര്യയോട് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭാര്യ പണം നല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും.  (ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)