ദില്ലി സർവകലാശാലയിലെ ബിരുദ പ്രവേശന നടപടികൾ അടുത്ത മാസം (മെയ്) മൂന്നാം വാരത്തോടെ ആരംഭിക്കും. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി 2026) തുടങ്ങുന്നതിനോടൊപ്പം തന്നെ പ്രവേശന നടപടികളും ആരംഭിക്കാനാണ് സർവകലാശാല ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രവേശനം എങ്ങനെ?കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും Common Seat Allocation System എന്ന കേന്ദ്രീകൃത പോർട്ടൽ വഴിയാകും പ്രവേശനം. CUET പരീക്ഷകൾ ആരംഭിക്കുന്നതോടെ ദില്ലി സർവകലാശാലയുടെ രജിസ്ട്രേഷൻ വിൻഡോയും ലഭ്യമാകും. മെയ് മൂന്നാം വാരത്തോടെ ഇത് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എടിഎ) കലണ്ടർ പ്രകാരം മെയ് 11 മുതൽ മെയ് 31 വരെയാണ് പരീക്ഷകൾ നടക്കുക.ALSO READ: കുഫോസിൽ പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾ ചെയ്യണോ? വേഗം അപ്ലൈ ചെയ്തോളൂപ്രവേശന നടപടികൾ നീണ്ടുപോയത് കഴിഞ്ഞ വർഷങ്ങളിൽ ക്ലാസുകൾ തുടങ്ങാൻ വൈകുന്നതിന് കാരണമായിരുന്നു. ഇത് പരിഹരിക്കാനായി ഇത്തവണ ഓരോ അലോട്ട്‌മെന്റ് റൗണ്ടുകളുടെയും കാലാവധി കുറയ്ക്കുമെന്ന് പ്രവേശന വിഭാഗം ഡീൻ അറിയിച്ചു. ഓരോ ഘട്ടത്തിലും ഒന്നോ രണ്ടോ ദിവസങ്ങൾ ലാഭിച്ചുകൊണ്ട് പ്രവേശന പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.വിദ്യാർഥികൾക്ക് അപേക്ഷാ വേളയിൽ പിഴവുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ CSAS പോർട്ടലിലും മാറ്റം വരുത്തുന്നുണ്ട്. കൃത്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുന്ന രീതിയിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തും. പന്ത്രണ്ടാം ക്ലാസിൽ പഠിച്ച വിഷയങ്ങൾ തന്നെ സിയുഇടി പരീക്ഷയ്ക്കും തെരഞ്ഞെടുക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. പന്ത്രണ്ടാം ക്ലാസിലെ വിഷയങ്ങളും സിയുഇടി പേപ്പറുകളും തമ്മിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും സാമ്യം ഉണ്ടാകണം. എന്നാൽ മാത്രമേ സബ്ജക്ട് മാപ്പിങ് വിജയകരമാവുകയുള്ളൂ.The post ദില്ലി സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷാ നടപടികൾ മെയ് മൂന്നാം വാരത്തോടെ appeared first on Kairali News | Kairali News Live.